കാതങ്ങൾ തോറുമേ 2 💙 [Batman] 10

വർഗീസിന്റെ പിടി മുറുകി. കണ്ണിലേക്കു ചോര ഇരച്ചു കയറി. ആലീസിന് പേടിയായി. അവൾക്ക് അറിയാം ദേഷ്യം കേറിയാൽ പിന്നെ അച്ചായനെ പിടിച്ചാൽ നിൽക്കില്ല.

ആലിസ് :- അച്ചായാ മതി.. വിട്ടേര്.. ദേ ക്ലാര നിൽക്കുന്നു.. കൊച് മുകളിൽ ഇരുന്നു കേൾക്കുമേ..

വര്ഗീസ് പതിയെ പിടി വിട്ടു. അവനെ തറപ്പിച്ചു നോക്കികൊണ്ട്‌

:-ഇരിക്കെടാ അവിടെ…!!!

തോമസ് ആ നിമിഷം ആ സോഫയിൽ ഇരുന്നു.

വര്ഗീസ്:- തോമസേ.. ദേ ഇപ്പൊ ഞാൻ ഒരു കാര്യം പറയാം.. ഏതേലും കാളിയെ കൂട്ടി നീ ഇങ്ങോട്ടു വന്നു എന്ന് ഞാൻ അറിഞ്ഞാൽ… ആദ്യം ഞാൻ അവളെ കൊല്ലും പിന്നെ നിന്റെ കൈയ്യും വെട്ടും. എന്നന്നുവച്ചാൽ എന്റെ മീര കൊച്ചിന് പറയാൻ ഒരു തന്ത വേണം.. ഇത് ചുമ്മാ വന്നു വീമ്പു പറഞ്ഞിട്ടുപോകുന്ന ഒരു അമ്പതഞ്ഞുകാരാണെന്ന് നീ വിചാരിക്കണ്ട.. നിനക്ക് എന്റെ പറ്റി അറിയില്ലെങ്കിൽ കട്ടപ്പന വന്നോന്നു തിരിക്കയാൽ മതി വർഗീസ് ആരാ എന്ന്..

.

.

അതോടെ ആ പ്രശനം അവിടെ തീരുന്നു. അന്നും പിന്നീട് ഒരിക്കലും അങ്ങോട്ടേക്ക് ഒരുത്തിയും വന്നില്ല. എന്നാലും തോമസിനെയും വൃന്ദയെയും പലപ്പോഴും ഒരുമിച്ച് കാറിലും അവന്റെ കടയിലും കണ്ടതായി ക്ലാര അറിഞ്ഞു.

ക്ലാര അത്‌ ഗൗനിച്ചില്ല. അയാളെ എന്നോ മനസ്സുകൊണ്ട് ഉപേക്ഷിച്ചതാണ് അവൾ. തോമസിന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. പല രാത്രികളിലും അയാൾ വന്നിരുന്നില്ല. അതൊന്നും അവൾക്ക് ഒരു പ്രശ്നമല്ലായിരുന്നു.

അങ്ങനെയിരിക്കെ മീരയുടെ പ്ലസ്ടു റിസൾട്ട്‌ വന്നു. ഉയർന്ന മാർക്കോടെ അവൾ വിജയിച്ചു..

വീടിന് അടുത്തുള്ള കോളേജിൽ കിട്ടിയിട്ടും ക്ലാര അവളെ st ignatuous ൽ ചേർത്തു. കുറച്ചുന്നാൾ മകൾ മാറി നിൽക്കട്ടെ എന്നായിരുന്നു അവൾക്കും. അല്ലേൽ അവളുടെ അപ്പനെ അവൾ വല്ലാതെ വെറുത്തുപോകും. പതിനാറ് വയസുവരെ വളർത്തിയ അപ്പനെ അവൾ അങ്ങനെ വെറുത്താൽ കർത്താവ് പൊറുക്കില്ലെന്ന് വിശ്വസിച്ചു അവളെ പഠിക്കാൻ വിട്ടു.

The Author

Batman

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *