കാതങ്ങൾ തോറുമേ 2 💙
Kathangal Thorume Part 2 | Author : Batman
[ Previous Part ] [ www.kkstories.com ]
എറണാകുളത്തെ കോളേജിൽ അവൾക്ക് സീറ്റ് കിട്ടിയിട്ടും അത് വേണ്ടേന്നുവച്ചു മീര ഇങ്ങോട്ടേക്ക് വരാൻ കാരണം അവളുടെ അമ്മച്ചിയാണ്
അതോ അപ്പനോ??
വീട്ടുകാർ നന്നായിട്ട് ആലോചിച്ചു തന്നെയാണ്. ക്ലാരെയേ തോമസിനെ കൊണ്ട് കെട്ടിച്ചത്. തോമസ് സ്വന്തമായി രണ്ടുമൂന്ന് ഫർനീച്ചർ കട നടത്തുന്നു. പേരുകേട്ട കുടുംബവും.
കല്യാണം കഴിഞ്ഞു തോമസിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതിന്റെ അന്ന് രാത്രി ക്ലാരക്ക് മനസിലായി തോമസിന് ഒരു ഹിന്ദു പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നു അവളെ മറക്കാൻ പറ്റില്ലെന്നും.
അപ്പൻ നിർബന്ധിച്ചിട്ടാണ് ക്ലാരയെ കെട്ടിയ്‌തെന്നും. പക്ഷെ അവളുടെ സ്നേഹവും അനുകമ്പയിലും ക്ലാര തോമസിനെ മാറ്റിയെടുത്തു. വൃന്ദയെക്കാൾ തന്നെ സ്നേഹം കൊണ്ട് ക്ലാര സ്വാധീനിച്ചെന്നും തോന്നിയ തോമസ് അവളെ തിരികെ സ്നേഹിക്കാൻ തുടങ്ങി.
ആ സ്നേഹത്തിന്റെ ഫലമായി മീര ജനിച്ചു. മീരക്ക് ഒരു നല്ല അപ്പനായി ക്ലാരക്ക് ഒരു നല്ല സുഹൃത്തായി തോമസ് ജീവിച്ചു.
മീര അന്ന് ഏഴാം ക്ലാസ്സിൽ പരീക്ഷ എഴുതിനിൽക്കുന്ന സമയം. രാവിലെ അപ്പന്റെ ഉറക്കെയുള്ള സംസാരവും എന്തോ എറിഞ്ഞു ഉടക്കുന്ന ശബ്ദവും.
മീര വേഗം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും അപ്പൻ ഇറങ്ങിയിരുന്നു. അമ്മച്ചിയെ നോക്കിയപ്പോൾ മേശയിൽ തല വച്ചു കരയുന്നു.
അന്ന് മീരക്ക് അത് മനസിലായില്ല. അമ്മച്ചി അവളെ ഒന്നുമറിയിക്കാതെ വളർത്തി.അപ്പൻ പിന്നെ വീട്ടിലേക്ക് പല രാത്രികളിലും വരാതെയായി. ഒട്ടുമിക്ക ദിവസവും മീര അമ്മച്ചിയെ കാണുമ്പോൾ കണ്ണൊക്കെ തടിച്ചു നീര് വന്നപോലെയായി.

nthe shogam, arku shogam poyeda onn nalla feel ayirunn vaican
avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
pinne avalde flashback athum nannu
sangadam nthann vech ni athe ellam onn fast akki vittu ennathann
waiting for next part
❣️