ക്ലാര :- പറ്റത്തില്ല..!!! ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ ഈ പടി കേറ്റത്തില്ല..നിങ്ങൾക്ക് എന്തിന്റെ കുറവാ ഞാൻ വരുത്തിയത്.. ഏഹ്? എന്നെ കുറിച് ഓർക്കേണ്ട.. നമ്മടെ കൊച്ചിനെ കുറിച് ഓർത്തോ നിങ്ങൾ..??
തോമസ് :- അവളും അവളുടെ മോളും ഇറങ്ങി പൊക്കോണം എല്ലാം ഇവിടുന്ന്.. ഇതേ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാ.. ഇവിടെ എനിക്ക് ഇഷ്ടമുള്ള പോലെ ജീവിച്ചാമതി അല്ലേൽ ഇറങ്ങിക്കോണം എല്ലാം…
ക്ലാര :- ഇച്ചായ.. നിങ്ങൾ എന്നതാ ഈ പറയുന്നേ.. ഞാനും കൊച്ചും നിങ്ങൾക്ക് ആരുമല്ല..? അവളെ ഇവിടെ നിർത്തിയാൽ എന്റെ കൊച്ചിന്റെ ഭാവി എന്താകും.. കുടിച് ബോധമില്ലാതെ ഇങ്ങനെ വായിൽ തോന്നിയത് പറയരുത്..
തോമസ് :- എത്ര കുടിച്ചാലും മേലെപറമ്പിലെ വക്കച്ചന്റെ മോൻ തോമസ് ബോധമില്ലാതെ വായിൽ തോന്നത് വിളിച്ച പറയില്ല. നാളെ വൃന്ദ ഇങ്ങോട്ട് വരും. നിനക്ക് വേണമെങ്കിൽ നിൽക്കാം ഇല്ലേൽ എന്നന്നുവച്ച കാണിക്ക്..
അതും പറഞ്ഞു തോമസ് കുപ്പി വായിലേക്ക് കമഴ്ത്തി.
.
.
.
.
ക്ലാരക്ക് നെഞ്ച് വിങ്ങിപൊട്ടി. അയാൾക്ക് ഞാൻ എന്തിന്റെ കുറവാ വച്ചേ. എല്ലാം അറിഞ്ഞിട്ടും സ്നേഹിച്ചില്ലേ ഞാൻ. എന്റെ കൊച്ചിന്റെ ഭാവി. എന്റെ കർത്താവേ.. ക്ലാര പൊട്ടി കരഞ്ഞുകൊണ്ട് അടുക്കളയിലെ കസേരയിലേക്ക് ഇരുന്നു.
.
അമ്മച്ചി തന്നെ കെട്ടിപിടിച്ചു കരയുന്നു. കുറച്ചുനാളായി അമ്മച്ചിക്ക് എന്തോ സഹിക്കാൻ പറ്റാത്ത വിഷമുള്ളതായി മീരക്ക് തോന്നിയിരുന്നു.
ക്ലാര അവളോട് കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു. മീര അമ്മച്ചിയെ മുറുകെ കെട്ടിപിടിച്ചു.
