നിഷ :- പിന്നെ പോയി പറയെടി ഇഷ്ടമെന്ന്..
മീര :- അതിനുള്ള ധൈര്യമില്ല എനിക്ക്.. നീയും വരുവോ എന്റെ കൂടെ..
നിഷ അതിന് സമ്മതം മൂളി. അടുത്ത് ദിവസം അവർ ആന്റണിയെ അന്വേഷിച്ചു നടന്നു. എന്നാൽ ആ ദിവസങ്ങളിൽ ഒന്നും അവനെ കണ്ടില്ല. വൈകാതെ സെമെസ്റ്റർ പരീക്ഷക്ക് ദിവസം അറിയിച്ചു കോളേജ്. പഠിക്കാനായി മീര വീട്ടിലേക്ക് പോയി.
പരീക്ഷ സമയത്തൊന്നും അവൾ ആന്റണിയെ കണ്ടില്ല. അവൻ പിന്നെ കോളേജിൽ വന്നില്ല. എന്താണ് കാര്യമെന്ന് ആർക്കും അറിയില്ല. മീരക്ക് അത് വലിയ സങ്കടമാണ് ഉണ്ടാക്കിയത്.. എന്നാലും അവൾ പതിയെ എല്ലാം മറന്നു.
മീരക്ക് പല പ്രേണയേഭ്യർത്ഥനയും വന്നു പക്ഷെ അവളുടെ മനസ്സിൽ ആന്റണി ഇപ്പോഴും ഒരു വലിയ മരമായി വേരുകൾ ഉറപ്പിച്ചിരുന്നു.
B. Ed കഴിഞ്ഞു ജോലിക്ക് നോക്കിയപ്പോഴാണ് അവൾക്ക് ഇടുക്കിയിൽ തന്നെ കിട്ടുന്നത്. മീരക്ക് അത് വളരെ സന്തോഷമുള്ള കാര്യമായിരുന്ന. വലിയമ്മച്ചിയുടെ കൂടെ നിൽക്കാനും അവൾക് ഇഷ്ടമായിരുന്നു.
ഇതിനിടക്ക് തോമസിന് ഒരു അറ്റാക്ക് വന്നു ആശുപത്രിയിൽ ആയി. എന്നും തള്ളിപ്പറഞ്ഞ ക്ലാരയും മീരയും മാത്രമേ അന്ന് അവന് വേണ്ടി ഓടിയത്. കർത്താവ് ചില സമയം ചില കൈവിട്ട കളി കളിക്കും. തോമസ് വൃന്ദക്ക് വേണ്ടി ഒഴിവാക്കിയവർ മാത്രമെ അവനുവേണ്ടി ഉള്ളു എന്ന് മനസ്സിലാക്കിയ തോമസ് വീണ്ടും ഒരു നല്ല അപ്പൻ ആകാനും ക്ലാരക്ക് സുഹൃത്ത് ആകാനും ശ്രെമിച്ചു. അപ്പനെ തിരിച്ചുക്കിട്ടിയ സന്തോഷത്തിൽ മീരയും ഭർത്താവിനെ ജീവനോടെ കാണാൻ പറ്റിയ ക്ലാരക്കും അവനോട് ക്ഷമിക്കാൻ കഴിഞ്ഞു. സ്ത്രീകൾ ഒരു അത്ഭുതമാണ്. എന്നാ ഒരു സഹനമാ.

nthe shogam, arku shogam poyeda onn nalla feel ayirunn vaican
avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
pinne avalde flashback athum nannu
sangadam nthann vech ni athe ellam onn fast akki vittu ennathann
waiting for next part
❣️