അവന്റെ ചുണ്ടുകൾ വിദ്യയുടെ ചുണ്ടുകളിൽ വളരെ മൃദുവായി തൊട്ട നിമിഷം…
സമയം തന്നെ നിശ്ചലമായ പോലെ തോന്നി

അത് ആവേശത്തിന്റെ ഒരു കവർച്ചയായിരുന്നില്ല.
വർഷങ്ങളായി ഉള്ളിൽ അടച്ചുവെച്ചിരുന്ന സ്നേഹവും ആഗ്രഹവും ഏകാന്തതയും ഒടുവിൽ ഒരു സ്പർശത്തിൽ ഉരുകിപ്പോകുന്ന അനുഭവം.
വിദ്യയുടെ വിരലുകൾ അറിയാതെ അവന്റെ തോളിൽ മുറുകി.
ഹൃതിക്ക് അവളെ കൂടുതൽ ചേർത്തുപിടിച്ചു.
പക്ഷേ ആ closeness ല്‍ പോലും ഒരു tenderness ഉണ്ടായിരുന്നു.
“ഞാൻ ഇവിടെ ഉണ്ടെന്ന” ഉറപ്പ് പോലെ.
Tent ന്റെ പുറത്തേക്ക് മഴ ഇപ്പോഴും പതുക്കെ പെയ്യുന്നു.
Inside warm amber light ൽ…
അവർ രണ്ടുപേരും മറ്റൊരു ലോകത്തേക്ക് പതുക്കെ ഒഴുകിപ്പോകുകയായിരുന്നു.
വാക്കുകളില്ലാത്ത…
പക്ഷേ ഹൃദയങ്ങൾ പരസ്പരം വ്യക്തമായി കേൾക്കുന്ന ഒരു ലോകം…
അവരുടെ ഇടയിലെ അകലം പതുക്കെ ഇല്ലാതാകുകയായിരുന്നു.
വേഗമോ അതിരുകടന്ന ആവേശമോ ഇല്ലാതെ…
ഒരാളുടെ ഹൃദയമിടിപ്പ് മറ്റൊരാൾ കേൾക്കുന്നത്ര അടുത്ത്.ഹൃതിക്കിന്റെ കൈകൾ ഇപ്പോഴും വിദ്യയെ വളരെ കരുതലോടെ ചേർത്തുപിടിച്ചിരുന്നു.
ആ സ്പർശത്തിൽ ആഗ്രഹം ഉണ്ടായിരുന്നു…
പക്ഷേ അതിനേക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും.
വിദ്യ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് കണ്ണുകൾ അടച്ചു.
വളരെ നാളുകൾക്ക് ശേഷം…
താൻ ഒരാളുടെ അരികിൽ പൂർണ്ണമായി സ്വസ്ഥയാണെന്ന് അവൾക്ക് തോന്നി.
Tent ന്റെ പുറത്തുള്ള മഴയും തണുപ്പും അകലെയായി മങ്ങിപ്പോയി.
അകത്ത് warm light ന്റെയും അവരുടെ ശ്വാസത്തിന്റെയും ഇടയിൽ…

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu