“അതെ. ആദ്യം എനിക്ക് മനസ്സിലായില്ല. പിന്നെ ആ സ്റ്റാറ്റസിന്റെ കാര്യമാണെന്ന് പിടികിട്ടി.”
“നീ എന്ത് പറഞ്ഞു?”
“ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഇന്നലെ ആണ് നമ്പർ സേവ് ചെയ്തത് ചെയ്തത് എന്ന് പറഞ്ഞു.”
“അത് കേട്ട് അവൾക്ക് സന്തോഷമായോ?”
മനു കുറച്ച് മിണ്ടാതെ നിന്നു.
“ആയി…”
അവൻ പതുക്കെ പറഞ്ഞു.
“ആ മുഖത്ത് തന്നെ കാണാമായിരുന്നു.”
മെഹറിന്റെ ശബ്ദം മൃദുവായി.
“അവൾക്ക് അത്ര മതി, മനു…”
“എന്ത്?”
“നീ അവളെ കണ്ടു എന്ന് അറിയുക. നീ അവളുടെ കാര്യം ശ്രദ്ധിച്ചു എന്ന് തോന്നുക. ചിലർക്കത് ചെറിയ കാര്യം ആയിരിക്കാം… പക്ഷേ അവളെ പോലെ ഒരാൾക്ക് അത് വലിയ കാര്യമായിരിക്കും.”
മനു ഒന്നും പറഞ്ഞില്ല.
മെഹർ തുടർന്നു.
“പിന്നെ എന്ത് പറഞ്ഞു ?”
“ഞാൻ പറഞ്ഞു… നീ രാവിലെ പറഞ്ഞത് പോലെ… ആ ഡ്രസ്സ് ഒക്കെ സ്കൂളിലേക്ക് ഇട്ട് വരരുത് എന്ന്.”
“എന്നിട്ട് ?”
“ചിരിച്ചു…”
മനുവിന്റെ ശബ്ദത്തിൽ ചെറിയൊരു മടിപ്പ്.
“നാണം കലർന്ന പോലെ.”
“ഹ്മ്മ്…”
മെഹർ പതുക്കെ മൂളി.
“പിന്നെ ചോദിച്ചു… ‘സാർ കണ്ടോ അത്?’ എന്ന്.”
“നീ കണ്ടു എന്ന് പറഞ്ഞോ?”
“പറഞ്ഞു.”
“അവൾക്ക് അതാണ് വേണ്ടിയിരുന്നത്.”
ഫോട്ടോ എങ്ങിനെ ഉണ്ടായെന്ന് ചോദിച്ചോ ?>
ഹ്മ്മ്… മനു ഒന്ന് മൂളി
എന്നിട്ട് നീ എന്ത് പറഞ്ഞു..
നല്ലതായിരുന്നു,.. പക്ഷെ ഡ്രെസിന് ലെങ്ത് അല്പം കുറവാണെന്ന് പറഞ്ഞു…
അയ്യോ അങ്ങിനെ പറഞ്ഞോ ?
