”ചെളീൽ അല്ല മായമ്മേ…ആനപിണ്ടം…“ അരുൺ അതിലേക്ക് കുറച്ച് പെട്രോളും കൂടെ ഒഴിച്ചു…
”തുപ്പലോലിപ്പിച് നടക്കുന്ന കുഞ്ഞി കുട്യോള് പോലും കാര്യമായിട്ടെടുക്കാത്ത കാര്യത്തിനൊരു പെൺകുട്ടീടെ ജീവിതോം നശിപ്പിച്ചു അവളെ നാട്ടുകാരുടേം വീട്ടുകാരുടേം മുന്നിൽ പിഴച്ചവളാക്കി ഇങ്ങനെ എന്റെ മുന്നിൽ നിൽക്കാൻ നിനക്കെങ്ങനെ കഴിയുന്നെടാ….ഞാൻ വളർത്തിയ മോൻ തന്നെയല്ലേ നീ….“
ഒരക്ഷരം മറുപടി പറയാതെ തലകുനിച്ചു നിൽപ്പുണ്ടവൻ..
ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കിയിട്ടോ അതോ അമ്മയുടെ കണ്ണിൽ ഇത്ര നാൾ കാണാത്ത വെറുപ്പ് കണ്ടിട്ടോ…അറിയില്ല…
”മായേ മതിയെടി….ചുറ്റും പുറവുമുള്ള വീടുകളിലെ ജനാലകളിൽ കാതോർത്തു നില്കുന്നവരെ കണ്ടിട്ടു ലളിതേച്ചി മായയെ തടഞ്ഞു…
“ദാ ഇത് അമൃതയുടെ സാധനങ്ങളാ….” അവർ കയ്യിലെ ബാഗ് ഉയർത്തി അവനു നേർക്ക് കാണിച്ചു..
“പക്ഷെ ഇതിലൊന്നും അവൾ തൊടില്ല ഇനി ഉപയോഗിക്കുകേമില്ല….നീ വാങ്ങികൊടുക്കും…അവൾക്കുണ്ണാനും ഉടുക്കാനും ചിലവിനുള്ളതുമെല്ലാം….അവളീ വീട്ടിൽ നിൽക്കുന്ന കാലത്തോളം നീ പണിയെടുത്തു പോറ്റും..പഠിപ്പിക്കും…സ്വന്തം കാലിൽ നില്കാറാകുമ്പോൾ അതിനൊരു ജീവിതോം നീ തന്നെ ഉണ്ടാക്കികൊടുക്കും..” മുഖത്തു തിളയ്ക്കുന്ന ദേഷ്യത്തോടെ അവർ നിന്നു…
ഹരി മുഖം ഉയർത്തി അമ്മയെ നോക്കി…
“ഇനിയത് പറ്റില്ലെന്ന എന്റെമോൻ പറയുന്നതെങ്കിൽ ഇപ്പൊ ഈ നിമിഷം ഇവിടുന്ന്ഇറങ്ങിക്കോണം….തന്ത പോയവഴിയേ മോനും പോയെന്ന് കരുതിക്കോളാം ഞാൻ…”

തുടർന്ന് എഴുത്തു ഹരി ക്ക് ഉത്തരവാദിത്വം വരണം പിന്നെ അവളോട് ഇഷ്ടം okke എഴുതി ഒരു കിടിലൻ next പാർട്ട് വേഗം പോസ്റ്റിയെക്ക് കട്ട സപ്പോർട്ട് with കട്ട waiting
Hi Anamika
Beautiful story
please do write.
Will follow you in insta
ചുമ്മാ എഴുതു… ബോർ ആകുമ്പോൾ അറിയിക്കാം..
.കാള കളിച്ചു നടക്കുന്ന ആ മരമൊണ്ണക്ക് കുറച്ച് ഉത്തരവാദിത്തം വരട്ടെ..
Logic nokkaruth please….enikk situation devolop cheyyan onnum…ngehe…. arinjooda…. Pinne ningal udheshikkunna sambhavam payyeye varu….
❤️❤️❤️
its a very good comeback😌🙌🏻പിന്നെ തുടരണോ എന്നൊരു ചോദ്യം ഇല്ല തുടരണം ഫിദ സ്റ്റോറി മാത്രം മതി നിന്റെ എഴുത്തിന്റെ മാജിക് അറിയാൻ so എഴുതൂ waiting ആണ് കേട്ടോ ഹരിയും അമൃതയും അവരുടെ ലവ് moments ഉം 😂❤🔥❤🔥❤🔥വേഗം തെരണേ