കഴിഞ്ഞ പ്രാവശ്യം ഉത്സവത്തിന് അമ്മുവിന്റെ അച്ഛനുമായി ഹരി ഒന്ന് കോർത്തിരുന്നു…വരവും ചിലവും കണക്ക് തമ്മിൽ നല്ല അന്തരം കണ്ടപ്പോൾ ഹരിയത് ചോദ്യം ചെയ്തു കമ്മിറ്റിയിൽ വച്ച്…അത് അമ്മുവിന്റെ അച്ഛന് ക്ഷീണമായി…അതോടെ പുള്ളിക്കിവരൊരു പേരുമിട്ടു അമ്പലം വിഴുങ്ങി…
അമ്പലത്തിൽ നിന്നും എടുത്തിട്ട് വേണ്ട മതിലകത്തുകാർക്ക് ജീവിക്കാൻ എന്നറിയാഞ്ഞിട്ടല്ല…എല്ലാ കൊല്ലവും ഉത്സവത്തിന് അവിടെ ഒരു അടി ഉറപ്പാ…തുടക്കം ഇടുന്നത് ആരെങ്കിലും ആവും അതവസാനം ഏറ്റുപിടിക്കുന്നത് ഹരിയുടെ ടീമും…അതിനു കുറെ പോലീസ് സ്റ്റേഷൻ കയറ്റീട്ടുണ്ട് അമ്മുവിന്റെ അച്ഛൻ അവരെ…ആ ചൊരുക്ക് തീർത്തതാണ് ഇവർ…
അമ്മുവിന്റെ അമ്മവീട്ടുകാരുടെ തറവാട്ടുവക ആയിരുന്നു ക്ഷേത്രം….പിന്നീടവർ ട്രസ്റ്റിനു കൈമാറിയതാണ്…ആ വീട്ടിലെ മരുമകൻ എന്ന നിലക്ക് കാര്യമായ മേൽകൈ ഉണ്ട് അവളുടെ അച്ഛന്…
ആ ആളാണിപ്രാവശ്യം മാറിനിൽക്കുന്നത്…
“പുള്ളി ഇല്ലാത്ത സ്ഥിതിക്ക് ഇപ്രാവശ്യം കൊഴുപ്പിക്കണ്ടേ….നമ്മടെ ടിജോയും എത്തീട്ടുണ്ട് ലീവിന്…ഉത്സവം കൂടാൻ മാത്രാ…”
“മ്മ്മ്…”
“നിനക്കെന്താടാ ഒരുഷാറില്ലാതെ….”
“ഇത്തവണ ഞാനില്ലടാ…അമ്മക്ക് വാക്ക് കൊടുത്തതാ…ഇനിയൊന്നിനും ഇല്ലെന്നും ഒരു കാര്യത്തിലും ഇടപെടില്ലെന്നും…എല്ലാരേയും പോലെ വന്നു കൂടിയിട്ട് പോരണം…സമാധാനം എന്തെന്നറിഞ്ഞിട്ടില്ലാത്തതാ എന്റെ മായക്കുഞ്ഞ്….അതിനെ ഇനീം വേദനിപ്പിക്കാൻ വയ്യ…ഒരായുസിലേക്കുള്ള നോവ് ഞാൻ വീട്ടിൽ കൊണ്ടുവച്ചിട്ടുണ്ടല്ലോ അടുത്തത് ഉടനെയൊന്നും അമ്മ താങ്ങത്തില്ല…“

കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️
എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.