“ആ ചെക്കന് രാവിലേം മിക്കവാറും രാത്രിയും പുട്ട് തന്നെ മതി….അതോണ്ടല്ലേ….”
“ഉപ്പുമാവ് ഉണ്ടാകിതരട്ടെ…”
“ന്റെ പൊന്നോ…വേണ്ടായേ…അതിലും ഭേദം പുട്ടാ….”
“ഇവിടെന്താ ഒരു നല്ല മണം….മരിച്ചവീട്ടിലെപോലെ….”
“പെണ്ണുമ്പിള്ളേ…നിങ്ങള് നിങ്ങടെ മോനേ തട്ടിയാ…..”
“ന്റെ ദേവീ…ഇതിന്റൊരു നാക്ക്….അതാ കുഞ്ഞ് വിളക്ക് വെച്ചതാ….സംബ്രാണിയുടെ ആകും….”മായ നെറ്റിക്ക് കൈ കൊടുത്തു പോയി….
“അല്ലാ…അതുപിന്നെ….” ഇളിച്ചു കൊണ്ട് പയ്യെ നിരങ്ങിയിറങ്ങി ചിന്നൂ..
“വന്നു കയറിയല്ലേ ഉള്ളൂ….പുത്തണച്ചി പുരപ്പുറം തൂക്കുന്നാ…..”
അതും കേട്ടുകൊണ്ടാണ് അമൃത വരുന്നത്…
“സ്വന്തം കാര്യം അങ്ങ് പറഞ്ഞേച്ച മതി…കുളീം ജപോം ഇല്ലാത്ത സാധനം…”
“ടീ…”
“ഇതുങ്ങളെക്കൊണ്ട്….ഇറങ്ങിക്കെ രണ്ടും അടുക്കളെന്ന്…” അമൃതയുടെ കയ്യിലെക്കൊരു ഗ്ലാസ് കാപ്പി എടുത്തുകൊടുത്തു…
“നീയിന്നു കോളേജിൽ പോണുണ്ടോ…”
അമൃത ഉണ്ടെന്ന് തലയാട്ടി….
“എന്നാ ഇതു കുടിച്ചിട്ട് ചെന്ന് പോകാനുള്ള പരിപാടി നോക്കിക്കേ….
”ഇനി നീ…നിനക്ക് പുട്ട് വേണോ…”
“മ്മ്മ്…” ചിന്നൂ വേണോ വേണ്ടയോ എന്നാ മട്ടിലൊന്നു മൂളി…
“എന്നാ പോയി പല്ലുതേച്ചു കുളിച്ചു വന്നേ….എന്നിട്ട് കഴിക്കാം…”
രണ്ട് വഴിക്ക് വിട്ടു….
8 മണി ആകാറായതും ചിന്നൂ ഡ്രസ്സ് മാറി വന്നു…
അടുക്കളയിൽ ഒരു ചെയർ ഇട്ട് സ്ലാബിലേക്ക് പ്ലേറ്റ് വച്ചു കഴിക്കുന്നുണ്ട് അമൃത….

എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.