”ഞാൻ വൈകിട്ടു പറയാം…“ വായിലെ പത തെങ്ങിന്റെ ചുവട്ടിലേക്ക് തുപ്പി…
”നീ നോക്ക്….ഇപ്പോളത്തെ അവസ്ഥയിൽ ഒരു ചേഞ്ചും ആവും…നീയിങ്ങനെ ഇവിടെ നിൽകുമ്പോൾ ആ പെണ്ണിന് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാകും..അവളെ എന്തായാലും മായമ്മ പറഞ്ഞുവിടില്ല….തന്നേമല്ല പുറത്തോട്ടിറങ്ങുമ്പോ ഉള്ള ചളിപ്പും നാട്ടുകാരുടെ ചൊറിച്ചിലും ഒന്നു കുറയും ഒരാഴ്ച ഒന്ന് വിട്ടുനിന്നാൽ…
മുഖം കഴുകികൊണ്ട് അതിനും ഹരിയൊന്ന് മൂളി…
ഉവ്വാ…വന്നു കേറി അവളുടെ മച്ചുനന്റെ വീട് പോലല്ലേ കിടപ്പ്…അവൾക്കു അഡ്ജസ്റ്റ് അല്ല അവളിവിടെ ഉള്ളതിപ്പോ എനിക്കാണ് digest ആകാത്തത്….ഇതെന്തങ്ങാണ്ട് കട്ടിലൊഴിക്കാൻ നോക്കിയിരുന്നോരു തന്തേം വേറെ പൊറുതിക്ക് നോക്കിയിരുന്നൊരു മോളും…രണ്ടും കണക്കാ..
ഉള്ളിലോർത്തുകൊണ്ട് ഹരി അടുക്കളവാതിലിനു മുകളിൽ വിരിച്ചിരുന്ന തോർത്തെടുത്തു മുഖം തുടച്ചു..
”എവിടെയാട പണി…“ അവന്റെ പഴയൊരു ചോറുപാത്രത്തിൽ അടച്ചു വച്ചിരുന്ന പുട്ടെടുത്തു പ്ലേറ്റിലേക്കിട്ട് കടലക്കറിയും ഒഴിച്ചു…ബാക്കിയുണ്ടായിരുന്ന ഒരു കഷ്ണം അരുണും എടുത്തു..ചായ ഗ്ലാസും എടുത്തു ഹാളിലേക്ക് നടന്നു…
”തൃശൂർ ആണ്….ഏതോ ബിൽഡിംഗ്…“
”ആശാനുണ്ടാവില്ല…അതോണ്ട് നീ ചെല്ലണോന്ന് പുള്ളി നിർബന്ധം പറയണ്ട്…“
”നോക്കട്ടെ….“ ഈയാഴ്ച വേറെ പണികൾ ഒന്നും പറഞ്ഞിട്ടില്ല..മൈക്കിളേട്ടന്റെ ലോറിക്ക് ഓട്ടം കാണുമോന്നും അറിയില്ല..ഇവിടെ കുത്തിപിടിച്ചിരുന്നാൽ ആ മറുതേനെ രാവിലേം വൈകിട്ടും കാണണ്ട വരും..

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰