മഴനീർതുള്ളികൾ 2 [Anamika] 29

 

”ഒരാഴ്ചത്തെ കാര്യല്ലേ ഉള്ളൂ….നീ വാ….അപ്പോളേക്കും എല്ലാത്തിനും ഒരു മയം വരും…“

 

”മ്മ്മ്….ഇന്ന് വാസു ചേട്ടനെ ഒന്ന് കാണണം..കണ്ടം ഉഴുതാറായില്ലേ….“പുട്ട് വാരി വായിൽ വെക്കുന്നുണ്ടേലും ടീവിയിൽ ആണ് കണ്ണ്….

 

ഇടക്ക് ചാറെടുക്കാനായി പാത്രം എടുത്തപ്പോൾ കടല മാത്രമുണ്ട്….അരുണിനെ ഒന്ന് നോക്കി…

 

”അങ്ങോട്ട് തിന്ന് മോനേ….ബാക്കി കൂടെ ഉരുണ്ടുകേറട്ടെ….“ ചാറു മൊത്തം മുന്നേ ഊറ്റിയെടുത്തവൻ ഇളിച്ചു കൊണ്ട് പറഞ്ഞു…

 

”എന്നിട്ട് അതുകൊണ്ട് യോഗണ്ടേൽ ആ പെണ്ണിന്റെ എല്ലൊടിക്കാം…“ഹരീടെ ഗ്ലാസ്സിലെ ബാക്കി ചായ വായിലേക്കൊഴിച് അരുൺ പിറുപിറുത്തു…

 

”എന്തോന്ന്….“

 

”അല്ലാ…കടലേ…പ്രോടീനാ…കേറ്റിക്കൊ കേറ്റിക്കൊ….“

 

കഴിച്ചു കഴിഞ്ഞ് ഹരി മുറിയിലേക്ക് കയറി…അഴയിൽ കുന്നുകൂടികിടക്കുന്ന ഡ്രെസ്സുകൾ…ഒരു പ്രായം ആയതിൽ പിന്നെ തന്നെ ആണ് അലക്കും കഴുക്കും ഇസ്തിരിയിടുന്നതുമെല്ലാം..അമ്മ ഇടക്കൊക്കെ എടുത്തുകൊണ്ടു പോകുമായിരുന്നു അലക്കാൻ… അമ്മയുടെ കൈക്ക് സോപ്പ് അലർജി ആയതിൽ പിന്നെ സമയമുള്ളപ്പോ ഞാൻ അലക്കിക്കോളാമെന്ന് കട്ടായം പറഞ്ഞു നിർത്തിച്ചു അത്….

 

 

 

ആക്കൂട്ടത്തിൽ നിന്നു തന്നെ ഒരു മുണ്ടെടുത്തു തറയിൽ വിരിച്ചു അതിലേക്ക് എല്ലാ തുണിയും കൂടെ കൂട്ടികെട്ടി…രണ്ട് ബ്ലാക്കും ബ്ലൂവും ജീൻസും 2,3 നല്ല ഷർട്ടും ഉണ്ട് അതിൽ ബാക്കിയെല്ലാം കവലക്കിറങ്ങുന്നതും മറ്റും ആണ്…പണിക്കു പോകുമ്പോ ഇടുന്നത് അന്നന്നു കുളിക്കുമ്പോൾ കഴുകി ഇടും എന്നും കൊണ്ടുപോകേണ്ടതല്ലേ…ബാക്കിയുള്ളത് പണിയില്ലാത്ത ദിവസം ഒരുമിച്ചു കൂട്ടിയങ്ങ് അലക്കും

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

  2. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *