മഴനീർതുള്ളികൾ 2 [Anamika] 26

 

അങ്ങനെ കിടന്നാൽ തുണി ചുരുണ്ടിരിക്കുമെന്ന് പറഞ്ഞു അമ്മേടെ കയ്യിന്ന് സ്ഥിരം കിട്ടാറുള്ളതാ എന്നാലും സാരല്ല മറുത വേണേൽ തേച്ചിട്ടോണ്ട് പോട്ടെ…

 

വൈകിട്ട് കൊണ്ട് പോകാനുള്ളത് വെയിലത്തും ബാക്കി എല്ലാം മരത്തിന്റെ ചോട്ടിലെ തണലിലേക്കും വിരിച്ചു…

 

ഹോ…ഇനി രണ്ടാഴ്ചത്തേക്ക് അലക്കണ്ട…

 

കുളി കഴിഞ്ഞോണ്ടാവും നല്ല വിശപ്പ്…ബക്കറ്റ് എടുത്ത് അരകല്ലിന് മുകളിലേക്ക് കമിഴ്ത്തി അതിനടുത്തായി മാങ്ങയുംവച്ച് അകത്തേക്ക് കയറി..

 

ചോറു വാർത്തിട്ടിരിക്കുന്നത് നിവർത്തീട്ടില്ല…

 

“ അമ്മയിന്ന് തൊഴിലുറപ്പിനല്ലേ പോയെ….”

 

സാധാരണ മായ ചോറു കൊണ്ടുപോകാറുണ്ട്…

 

ഒരു പ്ലേറ്റിലേക്ക് ചോറും മുരിങ്ങയില ഇട്ടുവെച്ച പരിപ്പുകറിയും മീൻ പൊരിച്ചതും എടുത്ത് ഹാളിലെ ടീവിയുടെ മുന്നിൽ പോയിരുന്നു…

 

ഫോണെടുത്തു അമ്മയെ വിളിച്ചു…

 

“അമ്മാ….”

 

“ആ..നീയിപ്പോളാണോടാ എണീക്കണേ…”

 

“എന്റമ്മാ…അല്ല…ഇതെവിടാ…”

 

“ഞാൻ ടൗണിലാ…തയ്ക്കണ നൂലും മറ്റും തീർന്നു..പിന്നാ ശാരീടെ മോൾടെ കല്യാണ ബ്ലൗസിന്റെ വർക്ക്‌ ചെയ്യണം അതിനുള്ളതും വാങ്ങണം..നിനക്ക് മെസേജ് ഇട്ടാരുന്നുലോ കണ്ടില്ലേ…”

 

“നോക്കീല….എപ്പോളാ വരണേ…ഞാൻ വിളിക്കാൻ വരണോ….”

 

“വേണ്ടടാ…ലളിതേച്ചിം കൂടെയുണ്ട്…ഞങ്ങള് കഴിഞ്ഞിട്ട് വന്നേക്കാം..”

 

“മ്മ്മ്…”

 

“ആ വെക്കല്ലേ…ആ സ്റ്റോവിന്റെ അടുത്തൊരു പാത്രത്തിൽ സോയാബീൻ ഉലത്തീത് ഇരിപ്പുണ്ട്..അതൂടെ എടുത്ത് കഴിക്കണോട്ടോ..അമ്മുമോൾ മീൻ കൂട്ടൂല അതോണ്ട് അവൾക്കു കൊണ്ടോകാൻ ഉണ്ടാക്കിയതിന്റെ ബാക്കിയാ….” അവൻ എന്തോ കഴിച്ചോണ്ട് സംസാരിക്കുമ്പോലെ തോന്നിയതുകൊണ്ട് മായ പറഞ്ഞു..

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

  2. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *