“നീ വിളിക്കുന്ന പാടെ കൊണ്ടുത്തരാൻ നിന്റെ കെട്യോളിരിക്കുന്നോ ഇവിടെ….”
അതു കേട്ടതും നടക്കല്ലിറങ്ങിയവൻ ഒന്നു നിന്നു…പിന്നെ തിരിഞ്ഞു…
മൂഞ്ചി…വായീന്ന് വീണുപോയതാ…അമ്മു നാക്ക് കടിച്ചു…
“ച്യാച്ചിയേ…..” എന്നൊരാക്കി വിളി…
അമ്മു ആ ഡോർ ഒറ്റ അടയ്ക്കലായിരുന്നു….
“ഉഫ്….അതു നിന്റെ മോന്തക്കിട്ടല്ലന്ന് ആരും പറയില്ല….” അരുൺ അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു…
സൂപ്പർഫാസ്റ്റിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോളും എന്തൊക്കെയോ ചിന്തകളാണ് മനസ്സിൽ…
കൂടെയിരിക്കുന്ന വിനീഷ് പോത്തുപോലെ ഉറക്കമാണ്…പിന്നിലെ സീറ്റിൽ അരുണും ജൈസണും ബാക്കിയുള്ളവർ എല്ലാം പിന്നിലെവിടോ ആണ്…ദീപു അച്ഛൻ ഇല്ലാത്തതുകൊണ്ടും ലോങ്ങ് ആയത് കൊണ്ട് ക്ലാസ്സ് മിസ്സാകും എന്നുള്ളൊണ്ടും വന്നിട്ടില്ല..
അവൻ മാത്രം പുറത്തെ ഇരുട്ടിലേക്കും ഇടയിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലെ കാഴ്ചകളിലേക്കും മിഴിനട്ട് ഇരുന്നു…
മനസ് ദൂരെയെവിടോ ആണ്…
കൃത്യമായി പറഞ്ഞാൽ വീട്ടിലെ തന്റെ മുറിയിൽ കട്ടിലിൽ ഇപ്പോൾ ഉറക്കമായിരിക്കുമെന്ന് തോന്നുന്ന ആ പെണ്ണിന്റെ അടുത്ത്….
മനസമാധാനം കിട്ടുന്നില്ല…ചെയ്തുപോയത് മഹാപാപമാണെന്ന് അവളെകാണുമ്പോളെല്ലാം ആരോ ചെവിക്കുള്ളിലിരുന്ന് വിളിച്ചു കൂവുമ്പോലെ….
ഇന്ന് വരെ ഒരോളപ്പുറത്തു കാണിച്ചുകൂട്ടിയ്യതിനെയെല്ലാം കവച്ചു വെക്കുന്നപോലെ…
അവളെ കാണുന്നവഴിക്ക് ചൊറിയുന്നതിന്റെ കാരണവും അതു തന്നെയാണ്….

ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
Super story, kure kaalam aayi ee site il ingne oru kadha vayichitt
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰