മുഖം അമർത്തിത്തുടച്ചു അടുക്കളയിലേക്ക് ഇറങ്ങി…
അമ്മ അത്താഴത്തിനുള്ള കറികൾ ചൂടാക്കുന്നുണ്ട്..
അവൻ മുറീന്ന് ഇറങ്ങിയപാടെ അമ്മു എണീറ്റു…ഇങ്ങനൊരുറക്കം പതിവില്ലാത്തോണ്ടാകും തലയ്ക്കാകെ ഒരു പെരുപ്പും മന്ദതയും…
എഴുന്നേറ്റ് ബെഡിൽ ഇരുന്നു ചുറ്റും നോക്കി….
ഈശ്വരാ പാതിരാത്രി ആയോ….ചാടിപിടിച്ചു ബെഡിൽ നിന്നും ഇറങ്ങി…
തലയിൽ ചുറ്റഴിഞ്ഞു കിടന്ന തോർത്തും അഴിച്ചെടുത്തു അടുക്കളയിലേക്ക് ചെന്നു…
ഹരിയെ കണ്ടതും ഒന്നറച്ചു നിന്നു ഇറങ്ങാൻ…
ഫോണും നോക്കി സ്ലാബിൽ ചാരിനിന്നവനും തലയുയർത്തി….
ആ മറുക്…..
Hd ക്ലാരിറ്റിയിൽ തലയിലേക്ക് വന്നതും
“അമ്മേ….ചോറെടുക്ക്….എനിക്കെറങ്ങാറായി…” ന്നും പറഞ്ഞ് ഒരു പോക്ക്…
അടുക്കള വാതിലിൽ നിന്ന അമ്മു ഒന്നൊതുങ്ങിക്കൊടുത്തു….
“മോളും വാ…ഞാനും കഴിക്കാൻ ഇരിക്കുവാ….” പറഞ്ഞുകൊണ്ട് മായ ഒരുകയ്യിൽ അവനുള്ള പ്ലേറ്റും മറുകയ്യിൽ പപ്പടം പൊരിച്ചിടുന്ന ചെറിയ ബക്കറ്റുമായി നടന്നു….
അമൃതയാ അടുക്കളയിൽ തന്നെ നിന്നു..
ആകെ ഒരു വല്ലായ്മ…
ഇന്നലെ വന്നുകയറിയപ്പോൾ ഉണ്ടായിരുന്ന അത്ര ബുദ്ധിമുട്ടും അന്യത ബോധവും ഇപ്പോൾ തോന്നുന്നില്ല..ഒരു പരിധി വരെ, അല്ല പൂർണ്ണമായും മായമ്മയുടെ പെരുമാറ്റം തന്നെ ആണതിന് കാരണം…
തനിക്കൊരു മേമയോ വല്യമ്മയോ ഉണ്ടായിരുന്നെങ്കിൽ അവർ തന്റമ്മയെപ്പോലെ സ്നേഹനിധി ആയിരുന്നെങ്കിൽ അവരുടെ കൂടെ വിരുന്നു നിൽക്കാൻ പോകുമ്പോൾ ഉള്ളൊരു വികാരം അതാണ് തനിക്കിവിടെ…

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰