അവളെ അമ്മ ഇവിടെ പിടിച്ചിരുത്തുവോ എന്നോർത്ത് പ്ലേറ്റിലുള്ളത് വാരി വിഴുങ്ങി വെള്ളം കുടിച്ചിറക്കീതാണെന്ന് അവനല്ലേ അറിയൂ…
10 മണി ഒക്കെ കഴിഞ്ഞപ്പോഴേക്കും അരുൺ വന്നു ആക്കൂടെ ഹരി ഇറങ്ങി…
അവൻ ഇറങ്ങി ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളാണവൾക് ചാർജ്‌റിന്റെ കാര്യം ഓർമ വന്നത്…
അഭി കൊടുത്ത ബോക്സിൽ ചാർജർ ഇല്ലാത്തത് കൊണ്ട് അവൾക്ക് ഹരിയുടേത് എടുത്തു കൊടുത്തിരുന്നു മായ..
“അമ്മേ…ചാർജർ കൊണ്ടോയിട്ടില്ല….”
അവൾ പുറത്തേക്ക് മുഖം കൊണ്ട് കാണിച്ചു മായയോട് പറഞ്ഞു..
“അത് സാരല്ല…പോയിട്ടില്ലേൽ അവൻ വന്നു എടുത്തോളും അല്ലേൽ കൂടെ ഉള്ള ആരുടേലും എടുത്ത് കുത്തിക്കോളുംനേ…” അതും പറഞ്ഞു ബാത്‌റൂമിലേക്ക് കയറി…
ഒരു രണ്ടുമിനിറ്റു തികച്ചു കഴിഞ്ഞില്ല വേലിക്കൽ ബൈക്ക് കൊണ്ടുവന്നു നിർത്തി ഹോണടിച്ചു…
“അമ്മുവേ….അവനാരിക്കും ചാർജറിനാണെങ്കിൽ അതൊന്ന് എടുത്തു കൊടുത്തേക്കാവോ…”
അമ്മു ഒന്ന് അന്തിച്ചു…..
ആ ജന്തുവിന്റെ ഏഴയലത്ത് പോകാൻ താല്പര്യമില്ല…പോകുവാണെന്നു കണ്ടപ്പോ സമാധാനം ആയതാ…ഇതിപ്പോ…ആ മോന്ത കാണാൻ ആയിട്ട് ഇനി ഇതുമായിട്ട് ചെല്ലണ്ട വരും….
ഓരോന്നാലോചിച്ചു ചാർജറും കയ്യിൽ പിടിച്ചു നിൽകുമ്പോൾ ആണ് കയ്യിൽ നിന്നും ആരോ അത് തട്ടിപ്പറിക്കുന്നത്….
“നിന്റെ ചെവീലെന്തോന്നാടി കോൺക്രീറ്റ് ഇട്ടുവച്ചേക്കുന്നോ….ഞാനിവിടെ കിടന്ന് തൊള്ള കീറീത് കേട്ടൂടാർന്നോ….”
കേബിൾ അടാപ്റ്ററിന് മുകളിൽ ചുറ്റി അവളെ ഒന്നിരുത്തി നോക്കി പറഞ്ഞു വാതിൽപടി കടന്നു…

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰