പിറ്റേന്ന് രാവിലെ ചൊറിഞ്ഞു ചുവന്ന പാടുമായി കണ്ടപ്പോൾ മായ പറഞ്ഞു ഗുഡ്നൈറ്റ് അവന്റെ അലമാരിയിൽ ഇരിപ്പുണ്ടെന്ന്….
അന്നും ചിന്നുവിന്റെ കൂടെ തന്നെ ഇറങ്ങി…
തൊഴിലുറപ്പ് ഇല്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു..അതുകൊണ്ടവൾക്ക് ഒരു കൂട്ടം കറി കൂടെ കൂടുതൽ ഉണ്ടാക്കി കൊടുത്തു മായ….
“മെലിഞ്ഞു കൊലുന്നനെ ഇരുന്നാലൊന്നും സാരല്ല…പക്ഷെ ആരോഗ്യം വേണ്ടേ….ഒന്നും തിന്നാഞ്ഞിട്ടാ വൈകിട്ട് വരുമ്പോ ഇങ്ങനെ വാടിപ്പോണേ….അതു മൊത്തം കഴിച്ചോണം കേട്ടല്ലോ….”
“അത് ഞാനേറ്റു…” ചിന്നു നെഞ്ചിൽ തൊട്ട് വല്യ കാര്യത്തിൽ ആക്ഷൻ കാണിക്കുന്നുണ്ട്….ഇന്ന് മിക്കവാറും ആ പാത്രത്തിലുള്ളതെല്ലാം ചിന്നുവിന്റെ വഞ്ചിയിൽ വീഴാൻ ആണ് ചാൻസ്….
“കേട്ടല്ലോ…ഇനി ബേബി മോള് നടാ….”ചിന്നു അവളേം തള്ളി മുന്നോട്ട് നടന്നു….
രണ്ട് ദിവസം കൊണ്ട് കീരിയും പാമ്പും ആയിരുന്നവർ അടേം ചക്കരയും ആയില്ലേലും ഏതാണ്ടൊക്കെ ആയ മട്ടുണ്ട്….വിചാരിച്ചത്ര വിഷം ഉള്ള ഇനം അല്ലെന്ന് രണ്ടിനും തോന്നീട്ടുണ്ടാകാം….
വൈകിട്ട് തിരിച്ചു വന്നപ്പോൾ തലേന്നത്തെ അത്ര ബുദ്ധിമുട്ട് തോന്നിയില്ല അവൾക്ക്…
മായ എംബ്രോയ്‌ഡ്‌റി വർക്കിലാണ്….ആളതിമനോഹരമായിട്ട് എംബ്രോയ്‌ഡ്‌റി ചെയ്യും…ബുട്ടീക്കിലെ അത്ര റേറ്റ് ഇല്ലാത്തതുകൊണ്ട് ആ ഏരിയയിലുള്ള അത്യാവശ്യം വർക്കൊക്കെ മായക്കാണ് കിട്ടാറ്…
കുളിച്ചു ചായ കുടിച്ചു ബെഡിൽ വന്നു കിടന്നതും ആമിയുടെ ഫോണിലേക്ക് ഒന്നു വിളിച്ചുനോക്കി….

ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
Super story, kure kaalam aayi ee site il ingne oru kadha vayichitt
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰