പക്ഷെ പൈസ….കയ്യിലുള്ളത് തീർന്നാൽ എന്ത് ചെയ്യും…എല്ലാത്തിനും അമ്മയെ ബുദ്ധിമുട്ടിക്കാൻ പറ്റുവോ….
മനസ്സറിയാതെ കൈ കഴുത്തിലേക്ക് നീണ്ടു…ചെറിയ ചെയിനിലും പെന്റെണ്ടിലേക്കും നോക്കി…ഡയമണ്ട് ആണ്…കയ്യിലെ ബ്രേസ്‌ലറ്റും അതേ…അത്ര എളുപ്പം വിക്കാൻ പറ്റില്ല…കാർഡ് ഇല്ലാതെ വിക്കാൻ ചെന്നാൽ വിലയും കിട്ടില്ല…എന്ത് ചെയ്യും….
അരയിലെ അരഞ്ഞാണത്തെ കുറിച് ഓർമ വന്നു…അമ്മയുടെ ആണ്…വയസറിയിച്ചപ്പോ അമ്മമ്മ തന്നത്….അതു മാത്രേയിപ്പോ അമ്മേടെതായി കയ്യിലുള്ളു…
അവസാനം പാദസരം വിൽക്കാമെന്നായി….
“ആകെയിത്തിരി പൊന്നും പൊടീം ഉള്ളതാ…അതവിടെ കിടക്കുന്നതാ ചന്തം…എന്റെ കുഞ്ഞിന് പൊട്ടും പൊടിമൊക്കെ മേടിക്കാനുള്ളത് അമ്മേടെ കയ്യിൽ ഉണ്ട്…ഇനിയതും പോരെങ്കിൽ ബോധം കുറച്ച് കുറവാണേലും ഈട്ടിത്തടി പോലത്തൊരു മോനുണ്ട്…നമ്മക്കങ്ങു തൂത്തുവാരാന്നെ…..”
അവളുടെ നോട്ടവും ആലോചനയും കണ്ട് മായ പറഞ്ഞു…
കേട്ടപ്പോ അവൾക്കാദ്യം വീർപ്പുമുട്ടൽ ആരുന്നേൽ അവസാനവാചകം പറഞ്ഞപ്പോളത് ശ്വാസം മുട്ടലായി…
അവന്റെ കയ്യീന്ന് 50 പൈസേടെ മിട്ടായി പോലും വാങ്ങാൻ ഇടവരുത്തല്ലേ കണ്ണാ…..
“നാളെ ഞായറാഴ്ച അല്ലെ…ക്ലാസ്സില്ലല്ലോ…രാവിലെ ഒന്നമ്പലത്തിൽ പോയാലോ നമുക്ക്….കണ്ണന്റവിടെ…”
അവളുടെ മുഖത്തെ ഭവമാറ്റങ്ങൾ കണ്ട് മായ ചോദിച്ചു..
“ഇല്ലാമ്മ…പിന്നൊരിക്കെ പോവാ…നാളെ വയ്യാ…”
കോളേജിൽ പോകുമ്പോലെ ആവില്ല അമ്പലത്തിൽ പോക്ക്…ചിന്നുവിനൊപ്പം ഒറ്റവീർപ്പിന് ആരേം നോക്കാതെ നടക്കണപോലെ അവിടെ പറ്റില്ലാലോ…തന്നെ നന്നായി അറിയാവുന്നവർ ആകും ചുറ്റിനും…വയ്യ…ആളുകളുടെ മുഖം കാണാൻ…പുച്ഛമാണേലും സഹതാപം ആണേലും കാണാൻ വയ്യ മറുപടി പറയാനും…

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰