ഒരു വിളറിയ ചിരി ചിരിച്ചു അമ്മു…
“ചെന്നു കുളിച്ചിട്ട് വാ…അമ്മ ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്…
ഒന്നു കുളിച്ചു ചായ കുടിച്ചതും ഒരാശ്വാസം തോന്നി അവൾക്കു….
ഒരഞ്ചു മിനിറ്റ് കിടക്കാമെന്നോർത്ത് ബെഡിലേക്ക് കിടന്നതേ ഉള്ളൂ ബോധം കെട്ട പോലെ ഉറങ്ങിപ്പോയി…
പതിവുകൾ തെറ്റി…വിളക്ക് വെക്കുന്ന നേരത്ത് പോത്തുപോലെ ഉറക്കം തന്നെ…
മായ ഇടക്ക് വന്നു നോക്കി….ഷീണം കൊണ്ടല്ലേ ആദ്യായൊണ്ടായിരിക്കും ഉറങ്ങട്ടെന്ന് കരുതി…അവളൂരിയിട്ട യൂണിഫോം എടുത്തുകൊണ്ടുപോയി കഴുകി ഇട്ടു..
ആറുമണിയെന്നത് ഏഴായി എട്ടായി ഒൻപതായി….
ഹരിയിടക്ക് സാധനങ്ങളുമായി കയറിവന്നതും അതു അടുക്കളയിൽ വച്ചിട്ട് തിരിച്ചു ക്ലബ്ബിൽ പോയി പിന്നെയും വന്നതൊന്നും അവൾ അറിഞ്ഞിട്ടേ ഇല്ല….
അവൻ ബാഗിലേക്ക് വെക്കാനുള്ളത് എടുക്കാനായി മുറിയിലേക്ക് ചെല്ലുമ്പോൾ ബെഡിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നുണ്ട്….
കവിൾ ചെരിച്ചു വച്ചിരിക്കുന്നു…ഒരു കൈ തലയിണയിലേക്ക് കയറ്റി വച്ചിട്ടുണ്ട്…തലയിലെ തോർത്തുകെട്ട് അഴിച്ചിട്ടില്ല….
സ്റ്റീൽ അലമാരിക്ക് മുന്നിലെ മങ്ങിതുടങ്ങിയ കണ്ണാടിക്കു മുന്നിൽ നിന്നു ഷർട്ട് അഴിച്ചു മാറുന്നതിനിടെ അവൻ അവളെ ആകെ മൊത്തമൊന്നു നോക്കി…ഒരു കൗതുകം…വെറും കൗതുകം…ഏത്…
ക്രീം കളർ കുർത്തയും വയലറ്റ് ലെഗ്ഗിങ്‌സും…ദേഹത്തിട്ട് തയ്പ്പിച്ച പോലുണ്ട്… സ്ലിം ആണേലും കുഴപ്പമില്ലാത്ത സ്ട്രക്ചർ…
…നനഞ്ഞ മുടി കെട്ടിവെച്ച തോർത്തുലഞ്ഞു ഏതാനും മുടിയിഴകൾ മുഖത്തേക്ക് വീണു കിടപ്പുണ്ട്….

ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
Super story, kure kaalam aayi ee site il ingne oru kadha vayichitt
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰