കുളി കഴിഞ്ഞു വരുമ്പോളേക്ക് മായ ഗ്ലാസ്സിലേക്ക് കാപ്പി പകർന്നിരുന്നു…
“പാല് വരാറായിട്ടില്ല..കാപ്പിയെ ഉള്ളൂ..മോള് കുടിക്കുവോ…” അവൾക്കുനേരെ ഗ്ലാസ് നീട്ടി ചോദിച്ചു..
“അമ്മേ…വിളക്ക് വെക്കണ്ടേ….”
“ഇവിടെ അവിടുത്തെപോലെ വച്ചാരാധന ഒന്നും ഇല്ലല്ലോ മോളെ…രാവിലെ ഞാൻ ഇടക്കൊക്കെ വക്കാറുള്ളു….”
“മോൾക് ചെയ്യണേൽ ചെയ്തോ…പതിവൊന്നും തെറ്റണ്ട….”
ചിലതൊക്കെ ശ്രീദേവിയുടേം കിട്ടീട്ടുണ്ട്…ഒരമ്പലവാസിക്കുട്ടിയെ പോലുണ്ടായിരുന്ന കൂട്ടുകാരിയെ ഓർത്തവർ…അവൾ കുടിക്കാതെ വച്ചിട്ടുപോയ ഗ്ലാസിനു മുകളിലേക്ക് ഒരു കറിപാത്രത്തിന്റെ മൂടി എടുത്തു മൂടിവെച്ചു…
അമൃത ഹാളിലെ ഭിത്തിയിൽ അടിച്ചുവച്ചിരുന്ന പലകത്തട്ടിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ വിളക്ക് കത്തിച്ചു..അടുത്തിരുന്ന പാക്കറ്റിൽ നിന്നും ചന്ദനത്തിരി എടുത്തു പുകച്ചു…
വീട്ടിൽ ആരാകുമിന്ന്….ആമിയാവും…
“എവിടായിരുന്നാലും എന്റെ സ്വപ്നം നേടാൻ സാധിക്കണേ…എന്റെ ആഗ്രഹം കെടുത്തികളയല്ലേ കൃഷ്ണാ….” കണ്ണടച്ചു കൈകൂപ്പിനിന്നു…
“മായമ്മേ…ഇന്നെന്നാ ചായക്ക്….”ഒച്ച കേട്ടാണ് കണ്ണുതുറന്നത്…
പിശാശ് രാവിലേ തന്നെ എഴുന്നള്ളിയോ….
“പുട്ടാണോ….” പാത്രം തുറന്നുനോക്കി മുഖം ചുളിച്ചാണ് ചോദ്യം…
“അവിടെ ദോശയാ…അതോണ്ട് മുങ്ങിയതാ അപ്പൊ ദേ പുട്ട്….മരുമോൾ വന്നെന്റെ സ്പെഷ്യൽ ഒന്നുല്ലേ… ” പറഞ്ഞുകൊണ്ട് കിച്ചൻ സ്ലാബിലേക്ക് കയറി ഇരുന്ന് മൂടിവെച്ച കാപ്പി ഗ്ലാസ് കയ്യിലെടുത്തു കടലക്കറിയിലേക്ക് കടുക് വറുത്തൊഴിക്കുകയായിരുന്ന മായയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു..

എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.