മായ കണ്ടു അടുക്കള കടന്നു പാഞ്ഞു പോകുന്നവളെ..
ഇനിയവൻ എങ്ങാനും എണീറ്റു പേടിപ്പിച്ചോ എന്നോർത്തു ഹാളിലേക്ക് നോക്കിയതും വാഴ വെട്ടിയിട്ട പോലെ കിടപ്പുണ്ട്…
പണിയില്ലേൽ പിന്നെ നട്ടുച്ച ആണല്ലോ കണക്ക്….
“അമ്മാ…ടൂത് പൌഡർ ഉണ്ടോ….”
അടുക്കളപ്പുറത്തു നിന്നും വിളിച്ചു ചോദിക്കുന്ന കേട്ട് മായ പുറത്തേക്കിറങ്ങി…
“പേസ്റ്റ് വേണ്ടേ മോളെ…”
“ബ്രഷ് ഇല്ല..അതാ…” അവൾക്കൊരു മടിപോലെ പറയാൻ..
“ഒരു മിനിറ്റ്…”
“ദാ ഇതുപയോഗിച്ചോ പുതിയ ബ്രഷാ…”
അവളതു വാങ്ങി അകത്തേക്ക് കയറി…
വലിയ വീട്ടിലൊക്കെ വളർന്ന കുഞ്ഞാ…അതിങ്ങനെ ഇവിടെ…
മതിലകത്തെ വീട് ദൂരെ നിന്നെ കണ്ടിട്ടുള്ളു എങ്കിലും മേലെപ്പാട്ടെ വീടവൾക്ക് നല്ല പരിചയം ആയിരുന്നല്ലോ..
എത്ര വട്ടം ശ്രീദേവിയോടൊപ്പവും അല്ലാണ്ടും അവിടെ പോയേക്കുന്നു..
അമ്മ അവിടത്തെ ജോലിക്കാരി ആയിരുന്നത് കൊണ്ട് ഇടക്കൊക്കെ അമ്മയെ സഹായിക്കാനായി പോകുമായിരുന്നു…
അങ്ങിനെയാണ് ശ്രീദേവിയുമായി കൂട്ടാകുന്നത്..അവൾക്കു താൻ ജോലിക്കാരിയുടെ മകൾ ആയിരുന്നില്ല ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു…എന്റെ ശ്രീക്കുട്ടിയുടെ മോളാന്നറിഞ്ഞപ്പോ ഒരേ സമയം സന്തോഷവും സങ്കടവും
ആയിരുന്നു..മനസു നിറഞ്ഞാ കൈ പിടിച്ചു കയറ്റിയതും
എത്ര നാള് കാണുമെന്നൊന്നും അറിയില്ല എന്റെ മോനൊരു താലി കെട്ടിയെന്നു കരുതി പിടിച്ചു നിർത്തുകയുമില്ല…താലിയുടെ പവിത്രത അറിയാം എങ്കിലും അതിൽ കുരുക്കിയിടാതെ ഒരു നല്ല ഭാവി ഉണ്ടാവണം കുഞ്ഞേ നിനക്ക്…ഇവിടെ ഉള്ളിടത്തോളം കാലം അമ്മ പൊന്നുപോലെ നോക്കിക്കോളാം..അവൾ വാതിലടക്കുന്നതും നോക്കി നിൽക്കയായിരുന്നു മായ..

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰