മഴനീർതുള്ളികൾ 2 [Anamika] 13

“അല്ലടാ…പ്ലാറ്റിനം….

 

ഞാനാര് അംബാനിയോ 5 മിനിറ്റിൽ സ്വർണത്താലിം കൊണ്ടുവരാൻ…അതും ഇമ്മാതിരി പൊള്ളുന്ന വിലയുള്ളപ്പോ….”

 

“ആ മറുതയിനി എന്ത് വിചാരിക്കും….” ഹരിക്കൊരു ചളിപ്പ് തോന്നി

 

“അച്ചോടാ മോനേ…പറയുന്നേ കേട്ടാൽ നാലാളു കാണെ കന്യാദാനോം നടത്തികൊണ്ടന്ന പോലുണ്ട്…”

 

“ അല്ലേൽതന്നെ അവൾ അതും ഇട്ടോണ്ട് ഇമ്മിണി നടക്കും…അതിന്റെ സ്വഭാവം വച്ചിട്ട് വന്ന വഴിക്ക് തന്നെ എറിഞ്ഞുകളഞ്ഞിട്ടുണ്ടാകും….”

 

“ഹ്മ്മ്….” ഹരി ഒന്നിരുതിമൂളി….

 

 

 

വീട്ടിൽ എത്തുമ്പോൾ മണി 12 കഴിഞ്ഞു….

 

മനഃപൂർവം വൈകിച്ചതാണ്…ആർക്കും മുഖം കൊടുക്കണ്ടല്ലോ…

 

പക്ഷെ ഹാളിൽ ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്…അപ്പോ അമ്മ ഉറങ്ങീട്ടില്ല..

 

അകത്തുകയറിയതും തയ്യൽ മെഷീനു മുന്നിൽ ഇരിപ്പുണ്ട്…

 

“അമ്മാ….”

 

മെഷീൻറെ മോട്ടോറിൽ ആഞ്ഞമർത്തി മായ…ശബ്ദം നല്ലവണ്ണം കൂട്ടി…

 

തനിക്കുള്ളതാണെന്ന് മനസിലാക്കി ഹരി അടുക്കളയിലേക്ക് നടന്നു…

 

പ്ലേറ്റിൽ മൂടി വച്ചിട്ടുണ്ട്…തണുത്തിരിക്കുന്നു..അതുപിന്നെ ശീലമാണ്…

 

കൈ കഴുകി കഴിച്ചും കൊണ്ട് ഹാളിലേക്ക് നടന്നു…കസേര എടുത്തു അമ്മയ്ക്ക് അടുത്തേക്ക് ഇട്ട് അതിൽ ഇരുന്നു…

 

ഒരുരുള എടുത്തു നീട്ടി….

 

എവിടെ..നോ മൈൻഡ്….

 

“അമ്മാ….”

 

പുച്ഛം മാത്രം…

 

“അമ്മാ….” ആവശ്യക്കാരന് ഓചിത്യം ആവശ്യമേ ഇല്ല…

 

“മ്മ്മ്…”

 

“ഞാൻ നോക്കിക്കോളാം….”

 

“നീ തന്നെ നോക്കണം….”

 

“അവളോട് ഹോസ്റ്റലിലോ പിജി യിലോ മറ്റോ മാറാൻ പറയ്….”

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *