“മ്ച്ചും…”
“ഇനിയാ മറുതേനെ ഞാൻ എങ്ങനെ ഫേസ് ചെയ്യും….അവൾക്കാണേൽ വന്നപാടെ അമ്മ മുറീം കൊടുത്ത്…എന്റെ ഉള്ള കിടപ്പാടോം പോയി…നീ കൂടെ കണ്ടേ അല്ലെ….”
“അല്ല ഭാര്യ ഒക്കെ അല്ലെ….പയ്യെ ഒരു മുറിയൊക്കെ ആക്കാം….നമക്കൊരു തമിഴ് പടം വൈബ് പിടിച്ചാൽ നൈസായിട്ടൊരു പ്രേമോം സെറ്റ് ആക്കാം….”
“അയ്യ……കണ്ടാലും മതി….എനിക്കാ പെണ്ണിനെ കാണുന്ന വഴിക്ക് എവിടുന്നാന്ന് അറിഞ്ഞൂടാ പെരുവിരലീന്ന് ഇരച്ചുകയറും….ഒണക്ക ചുള്ളി…
അവൾടൊരു അഹങ്കാരം….മുരിങ്ങക്കായ പോലത്തെ ദേഹോം പടവലങ്ങേടെ നീളോള്ള നാക്കും മത്തങ്ങാ പോലത്തെ കണ്ണും..ബെസ്റ്റ് മൊതലാ….”
“അപ്പൊ ഇതൊന്നും അല്ലാരുന്നേൽ ഒരു കൈ…” ഹരിയുടെ നോട്ടം കണ്ടതും പാതിക്ക് നിർത്തി…
“എന്നാ പോട്ട് വിട്….ആ കൊട്ടാരത്തിൽ വളർന്നവളല്ലേ…നമ്മടെ ഒക്കെ സെറ്റപ്പിൽ കൂടിപ്പോയാൽ 2 ആഴ്ച അതിനുള്ളിൽ വല്ല ഹോസ്റ്റലിലേക്കും പൊക്കോളും…പഠിക്കാൻ പോണ കൊച്ചാന്നല്ലേ പറഞ്ഞേ….”
“മ്മ്മ്….ഇല്ലേൽ അവളെ ഞാൻ ചാടിക്കും….”
“ഹ്മ്മ്…ഒന്നു ചാടിച്ചെന്റെയാ കിടക്കണ കട്ടിലുപോലും പോയിക്കിട്ടീത്…ഇനി വീടോടെ പൊക്കോളും…” അരുൺ അവൻ കേൾക്കാതെ പിറുപിറുത്തു…
“അല്ല സ്പോട്ടിൽ താലിം പൊക്കിപിടിച്ചു വരുന്നുണ്ടാർന്നല്ലോ…എവിടുന്നൊപ്പിച്ചു….” വണ്ടി ഓടിച്ചുകൊണ്ടാണ് ഹരിയുടെ ചോദ്യം..
“അതുപിന്നെ….ആ വളവിലെ ഫാൻസികടേന്ന്….നൂലും അവിടന്ന് തന്നെ കിട്ടി..”
“എടാ നാറീ….റോൾഡ് ഗോൾഡ് ആരുന്നോ….”

ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
Super story, kure kaalam aayi ee site il ingne oru kadha vayichitt
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰