ആദ്യമൊക്കെ കഴിക്കാതെ മാറി നിൽക്കും…അതുകൂടെ ചിന്നു കഴിക്കും…മായമ്മ എന്നും നിർബന്ധിക്കും. …വാശിയും വൈരാഗ്യവും ആഹാരത്തോട് കാണിക്കരുതെന്ന് പറയും…പിന്നെ പിന്നെ വാശി ഒക്കെ പയ്യെ വിട്ടു…അവൾ കഴിക്കുന്നത് കാണാറില്ലെങ്കിലും അവൻ എന്ത് വാങ്ങിയാലും അവൾക്കായെന്തെങ്കിലുമൊക്കെ ആ പൊതിയിൽ കാണും…
ചായഗ്ലാസ് മുന്നിൽ കൊണ്ടുവച്ചു അച്ചുവേട്ടൻ പോയി…അമ്മു മുഖമുയർത്തി നോക്കുമ്പോൾ പഴംപൊരി തീർത്തു ഉള്ളിവടയിൽ കൈവച്ചിട്ടുണ്ട് ചിന്നു…
വടയും വായിൽ കടിച്ചുപിടിച്ച് ചിന്നു അവളുടെ ഗ്ലാസ് എടുത്തു അമ്മുവിന്റെ ഗ്ലാസ് നീക്കിവച്ചു കൊടുത്തു…
അമ്മു ഹരിയെ പാളി നോക്കി…അവൻ ചായക്കടേടെ തൂണിൽ ചാരി പുറത്തേക്ക് നോക്കി നിന്നു ഊതിക്കുടിക്കുന്നുണ്ട്…
ചായഗ്ലാസ് എടുക്കാൻ നോക്കിയപ്പോൾ നല്ല ചൂട്…തൊടാൻ പറ്റുന്നില്ല…
ഹരി അവർ കുടിച്ചു കഴിഞ്ഞൊന്ന് നോക്കുമ്പോൾ ഗ്ലാസിൽ തട്ടീം മുട്ടീം ഇരിപ്പുണ്ടവൾ…
കുറച്ച് നേരം മൈൻഡ് ചെയ്യാതെ നിന്നു പിന്നെ ഒരു ഗ്ലാസ് കൂടെ എടുത്ത് അടുത്തേക്ക് ചെന്നു…അതിലേക്ക് പകുതി പകർത്തി കൊടുത്തു…
അമ്മു കണ്ണുയർത്തി നോക്കിയപ്പോൾ രണ്ടുപേരുടെയും നോട്ടം ഉടക്കി…അവൻ മാറിപ്പോയി…
ചിന്നു കണ്ണും മിഴിച്ചു നോക്കുന്നുണ്ട്….
“അടി പാവി….അന്തർധാര അപ്പൊ മ് മ് മ് ആണല്ലേ…..” അവളെ അടിമുടി നോക്കി ചിന്നു…
“ബാക്കിള്ളൊരു പൊട്ടന്മാര്….”
അമ്മു ഡെസ്കിനടിയിലൂടെ ഒരു ചവിട്ട് കൊടുത്തു…
“എന്തുവാടി പുല്ലേ…..എന്റെ കാല്….”

കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️
എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
വളരെ നന്നായിട്ടുണ്ട്.