മഴനീർതുള്ളികൾ 2 [Anamika] 462

 

”ഉയ്യോഹ്….അമ്മുച്യാച്ചി കലിപ്പിലാ….“ ഡെസ്കിലേക്ക് ഒന്നു ചാഞ്ഞു ഹരി…..

 

”ഇതെന്തോന്ന് പാണ്ടിപ്പടമോ….മാറിക്കെ അങ്ങട്….“ ഓപ്പോസിറ്റ് ഡെസ്കിലിരുന്ന പ്രായം ചെന്ന രണ്ടുപേർ നോക്കുന്നുണ്ടെന്ന് കണ്ട് ചിന്നു ഇടക്ക് കയറി…ഇല്ലേൽ നാളെയിവരുടെ ഗഥ ആകും വിബിസി ഹോട്ന്യൂസ്….

 

റോഡിലൂടെ നടക്കുന്നതിനിടയിൽ ഹരിയുടെ ബൈക്കവരെ മറികടന്നുപോയി….മനഃപൂർവം അമ്മുവിന്റെ സൈഡ് ചേർത്ത് ഇടിക്കാനെന്നവണ്ണം ആണവൻ പോയത്…

 

“നോയ്ക്കോ….ഇവന് ഞാനൊരൂസം ആസിഡ് കലക്കി കൊടുക്കും….അമ്മേനെ ഓർത്തിട്ടാ…..” അവന്റെ നടുപ്പുറം നോക്കിയൊന്ന് കൊടുക്കാൻ പറ്റാത്തത് റോഡിൽ രണ്ട് ചവിട്ട് ചവിട്ടി തീർത്ത് അമ്മു പല്ലിറുമ്മി..

 

“ങ്ങൂഹും…ഡോണ്ടു ഡോണ്ടു….പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്….”

 

ചിന്നുവിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട്….വൈഷ്ണവ് ആണ്….അവളുടെ ജൂനിയർ ആണ് കക്ഷി….ചെക്കന് ഇവളോട് അസ്ഥിക്ക് പിടിച്ച പ്രേമം…ആദ്യം കണ്ണുപൊട്ടണ ചീത്ത വിളിച്ചെങ്കിലും മാസങ്ങൾകൊണ്ട് വന്നു വന്നു കുറുകി തുടങ്ങീട്ടുണ്ട് രണ്ടും….ചിന്നുവിന്റെ ഇതുവരെയുള്ള സ്റ്റോറി കേട്ടതിൽ 5ആമത്തെ ആത്മാർത്ഥതയാണ് ഇത്….എന്താവുവോ എന്തോ….

 

സൊള്ളി സൊള്ളി റോഡിന്റെ നടുക്കലേക്ക് പോണവളെ പിടിച്ച് സൈഡ് ആക്കി അമ്മു മടുത്തു…

 

വീട്ടിൽ ചെന്നാൽ വിളിക്കാൻ പറ്റില്ല…രാത്രി അമ്മ വീട്ടിൽ ഇല്ലേൽ മായേടെ കൂടെ ആണല്ലോ കൊച്ചിന്റെ കിടപ്പ്…അല്ലേൽ അരുൺ വീട്ടിൽ കാണും..അപ്പോ ഒട്ടും പറ്റില്ല…അതാണീ കൊണ്ടുപിടിച്ച സംസാരം…

The Author

Anamika

83 Comments

Add a Comment
  1. ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰

  2. നന്ദുസ്

    സൂപ്പർ…
    കലിപ്പനും കാന്താരിയും….
    അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
    അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….

  3. ✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും

  4. Super story, kure kaalam aayi ee site il ingne oru kadha vayichitt

  5. next part eppayaaa

    1. അനാമിക

      അയച്ചിട്ടുണ്ട് വരുമായിരിക്കും

  6. sooper oru rakshayumilla ingane thanne kandinu cheyyu

    1. അനാമിക

      😍😍

    1. അനാമിക

      😍😍

  7. page kurakathe irunna mathi… 😁
    stry kidilam ❤️

    1. അനാമിക

      oh thank you🥰

  8. അടിപൊളി.
    പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
    നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
    we are enjoying this.

    1. അനാമിക

      Glad to hear🥰

Leave a Reply

Your email address will not be published. Required fields are marked *