പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും കാര്യങ്ങൾക്ക് ഓടി നടക്കാൻ ചെറുപ്പക്കാർ കുറവായതുകൊണ്ട് അവനു പോകേണ്ടി വന്നു…യുകെയിലേക്കും കാനഡയിലേക്കും യുവത്വം ചേക്കേറിയപ്പോൾ നാട്ടിൽ കാര്യപ്രാപ്തിയുള്ള പയ്യന്മാര് കുറഞ്ഞു…
ചിന്നുവും അമ്മുവും കുളി കഴിഞ്ഞ് നിൽക്കുവാണ്…മായയാണെങ്കിൽ വെള്ളം കണ്ടാൽ പ്രാന്താകുന്ന കിച്ചുവിനേം കൊണ്ട് കുളിമുറിയിൽ യുദ്ധതിലും….
“എന്റെ പൊന്ന് മായക്കൊച്ചേ….ഈ താമരക്കണ്ണനേം കൊണ്ടിരുന്നാൽ ഞങ്ങളിന്ന് ദീപാരാധനക്ക് പോയിട്ട് നാളെ ഉച്ചപൂജക്ക് അവിടെ എത്തൂല….ഡ്രസ്സ് എവിടാ വച്ചേക്കണേ…ഞാൻ എടുത്തോളാം….”
“ഞാൻ ദേ ഇറങ്ങുവാ ഒന്ന് നിക്ക് ചിന്നൂ….” എടുത്തുകുത്തിയിട്ടും നനച്ചുകുതിർന്ന നൈറ്റിയും പിടിച്ചിട്ട് മായ കിച്ചുവിന്റെ തല തോർത്തി ഇറങ്ങി…
അലമാരയിൽ നിന്നും കവർ എടുത്ത് രണ്ടുപേരുടെയും കയ്യിൽ വച്ചു കൊടുത്തു…
“എന്റൊരു കൊതിയാ മോൾക്ക് ഇഷ്ടാവോന്ന് അറിയില്ല….” മായ ഒട്ടൊരു വല്ലായ്മയോടെ പറഞ്ഞു..
ഓറഞ്ചു കരയുള്ള പുളിയിലക്കര മുണ്ടും നേര്യതും…മായ തന്നെ ഹാൻഡ്‌വർക്ക് ചെയ്ത അതേ നിറത്തിലുള്ള ബ്ലൗസും….
ചിന്നുവിന് വാടാമല്ലി നിറത്തിലും…
“ഐവ……അല്ലേലും മായമ്മ മുത്താ….അതേയ് ഇതിനിനി അമ്മ ചീത്ത വിളിച്ചാ ഏറ്റോണേ….”
“എന്റമ്മേടെ ഫേവറിറ്റ് ആരിക്കുലേ…..” നനഞ്ഞുതുടങ്ങിയിട്ടുണ്ട് ഒരാളുടെ കണ്ണുകൾ.
“പിന്നേ….ഇതെന്റെ ഇഷ്ടാ….ശ്രീ പ്രസവിച്ചന്നെ ഉള്ളൂ എന്റെ മോളാ അതാ കണ്ണൻ എന്റെ കയ്യിൽ തന്നെ കൊണ്ടുതന്നത്…കണ്ണൊക്കെ തുടച്ചേ….എന്നിട്ട് പോയി ഇട്ടേ….” അവളുടെ മുഖം തോളിൽ കിടന്ന തോർത്തുകൊണ്ടൊപ്പി മായ പറഞ്ഞു…

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰