”അമ്മൂ…പ്ലീസ്….ഞാനവനോട് പറഞ്ഞതാടി…സമ്മതിക്കണില്ലന്നെ….വെക്കേഷൻ അല്ലെ ഒന്നു കണ്ടാ മതീന്ന….“
”കാണൽ മാത്രമോ അതോ…“
”അയ്യേ….കൃഷ്ണ കൃഷ്ണ…അമ്പലനട എന്തൊക്കെയാ പറയണേ….“ ചിന്നു അങ്ങ് നിന്നു മെഴുകി…
“അപ്പൊ അവനെ കാണിക്കാനാണീ രണ്ടരകിലോ പുട്ടി…”
“അല്ല അതിപ്പോ നീയെന്തായാലും യൂസ് ആക്കണില്ല..ബ്രാൻഡഡ് അല്ലെ ഇങ്ങനൊന്നും വേസ്റ്റ് ആക്കിക്കൂടാ…expiry ആകും…”
“ഉവ്വാ ഉവ്വ….”
“എന്റെ പൊന്ന് പിള്ളേരെ ഒന്നിങ്ങോട് വന്നേ…ഞങ്ങൾ കേറുവാ…” മായയോടൊപ്പം നടന്ന ലളിതമ്മ വിളിച്ചു പറഞ്ഞു…
“ഇങ്ങനുണ്ടോ വർത്താനം….ഏത് നേരോം ചില ചിലാന്ന്…വന്നു കേറീപ്പോ കീരീം പാമ്പും പോലിരുന്നതാ ഇപ്പോ മുറിച്ചു വച്ചാ മാറൂല….ഇങ്ങനെ രണ്ടെണ്ണം….”
മായ അതുകേട്ടു മനസ്സുനിറഞ്ഞു ചിരിച്ചു നടന്നു…
ആമിയെ വല്ലാതെ മിസ്സ് ചെയ്തു അമ്മുവിന്…അമ്പലത്തിൽ അച്ഛൻ കൊണ്ടുവരുമ്പോളെല്ലാം അവളുണ്ടാകും കൂടെ…സ്കൂളിൽ പോകുമ്പോൾ ഒഴിച്ചൊന്നിലും പിരിയാത്ത കൂടപ്പിറപ്പ്…തന്നെ വിട്ടുപോകാൻ ഉള്ള മടി കൊണ്ട് അമ്മവീട്ടിൽ പോലും പോകാറില്ലവൾ…അതു കാണുമ്പോൾ കലി കൂടും ചെറിയമ്മയ്ക്ക്…
തൊണ്ടയിൽ എന്തോ കനക്കും പോലെ…
തൊഴുതു തിരിയുമ്പോൾ തൊട്ടു മുന്നിൽ അവൻ…കണ്ണടച്ചു നിന്ന പ്രാർത്ഥിക്കുന്നുണ്ട്…ഷർട്ടൂരി തോളിൽ ഇട്ടിരിക്കുന്നു…
ഉലഞ്ഞുകിടക്കുന്ന മുടിയിഴകൾ നെറ്റിയിലും തോളിലും ചിതറികിടപ്പുണ്ട്…കയ്യിൽ ഒറ്റ രുദ്രാക്ഷം കോർത്ത ഒരു ചുവന്ന ചരട്…പിറുപിറുക്കുമ്പോലെ അനങ്ങുന്ന കീഴ്ച്ചുണ്ട്…മേൽ ചുണ്ട് മീശ കാരണം കാണുന്നില്ല…

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰