മഴനീർതുള്ളികൾ 2 [Anamika] 89

 

“ഡീ…ഹരിയേട്ടൻ എന്താ പറഞ്ഞിട്ട് പോയെ…” കാൾ കട്ട്‌ ചെയ്തു വന്ന ചിന്നു ചോദിച്ചു….

 

“വീട്ടിൽ പോകാൻ….അയാളാര് എന്റച്ഛനോ….ഒരു ഭരണം….”കടയിൽ ഉള്ള ഒരു ഫ്ലോറൽ ക്ലിപ്പ് കയ്യിൽ പിടിച്ചു ഞെരിച്ചു കലിപ്പ് തീർക്കുന്നുണ്ട് അമ്മു…

 

“ഇനീപ്പോ പിള്ളേരുടെ ഡാൻസ് ഒക്കെയാ…നീ നിൽക്കുന്നുണ്ടോ…ഇല്ലേൽ നമക്ക് വീട്ടിൽ പോവാ…”

 

“എന്തേയ്….കാമുകൻ വരുന്നില്ലെന്ന് പറഞ്ഞോ…”

 

“അതല്ലെടീ…അവൻ ആ വളവിലുണ്ട്…ഹരിയേട്ടൻ പോകാൻ നിന്നോട് പറഞ്ഞ സ്ഥിതിക്ക് പുള്ളി നമ്മളെ ശ്രദ്ധിച്ചാലോ…എങ്ങാനും എന്നേം അവനേം ഒന്നിച്ചു കണ്ടാൽ അങ്ങേരു കൊന്ന് ആ കടവിൽ തള്ളും…എന്റെ പൊന്നാര ആങ്ങള പോലും ചോദിക്കാൻ വരൂല്ല….എന്തിനാ വെറുതെ റിസ്ക്….”

 

“തന്നതാനങ്ങ് പോയേച്ചാ മതി….ഞാൻ ഇച്ചിരി കൂടെ കഴിഞ്ഞേ ഉള്ളൂ മായമ്മേന്റെ ഒക്കെ കൂടെ…അതുവരെ കിച്ചൂട്ടൻ നിന്നോളും എന്റൊപ്പം അല്ലേടാ…”

 

“ആം…..അമ്മുച്ചേച്ചി എനിക്ക് ഐസ്ക്രീം വാങ്ങിത്തരും അതും തിന്നിട്ട് നമുക്ക് പോകാം…”

 

“നിനക്ക് ഒന്നല്ല പത്തെണ്ണം ഞാൻ വാങ്ങിത്തരും….നീ വാടാ….” അവന്റെ കയ്യും പിടിച്ച് കുറച്ചുമാറി കാണുന്ന ഐസ്ക്രീം വണ്ടിക്ക് അരികിലേക്ക് നടന്നു….

 

ചിന്നുവിന്റെ ഫോണിലേക്ക് വൈഷ്ണവിന്റെ കോളും വന്നു….

 

 

 

വഴിപാടിന്റെ രസീത് കുറ്റി തീർന്നതു കൊണ്ട് അതച്ചടിച്ചു വച്ചത് വീട്ടിൽ നിന്ന് എടുക്കാൻ വന്നതായിരുന്നു ഹരി….

 

2,3 ദിവസം മുന്നേ ചെയ്യിപ്പിച്ചുവച്ചതാ തിരക്കിനിടയിൽ മറന്നുപോയി…

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

  2. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *