മഴനീർതുള്ളികൾ 2 [Anamika] 36

 

എടുത്ത് ചാട്ടവും ദേഷ്യവും അച്ഛന്റെ വക കിട്ടിയതുകൊണ്ട് ജാത്യാലുള്ളത് തൂത്താൽ പോകില്ലെന്ന മട്ടിൽ അവനെ ഒരുപാട് നിയന്ത്രിച്ചിട്ടും ഇല്ല മായ…

 

പക്ഷെ ഈ സീൻ കണ്ടു അമ്മുവിന് ചിരിയാണ് വന്നത്…ഒരു നാലു വയസുള്ള കുഞ്ഞിനെ അമ്മ ഇതിലും വേദനിപ്പിച്ചു അടിക്കും…എന്നിട്ടതിനു ഒലക്കക്ക് അടികൊണ്ട എക്സ്പ്രഷൻ ഇട്ടുനിൽക്കുന്ന ഒരുത്തനും….

 

“അയിന് ഞാൻ എന്ത് പറഞ്ഞൂന്നാമ്മ…ദേ ഞാൻ ചുമ്മാ നിന്ന് കൊള്ളൂലാട്ടോ കാര്യം പറയ്….ഞാൻ എന്ത് ചെയ്തിട്ടാ….” വീഴുന്ന അടി കൈക്കും കാലിനും തടഞ്ഞുകൊണ്ടാണ് നിൽപ്…

 

“നീയൊന്നും ചെയ്തില്ലാലെ…പിന്നമ്മു മോള് പറഞ്ഞതോ…”

 

ഹരിയമ്മുവിനെ നോക്കുമ്പോൾ അവൾ അടുക്കളയിലേക്ക് ഓടുന്നുണ്ട്…

 

അവൾ എന്തോ കൊളുത്തികൊടുത്തതാണെന്ന് അവൻ ഊഹിച്ചു…

എന്നാൽ ദോശ കരിഞ്ഞ മണം അടിച്ചിട്ട് സ്റ്റോവ് ഓഫ്‌ ആക്കാൻ ഓടിയതായിരുന്നു അമ്മു…

 

ദോശച്ചട്ടി സ്‌റ്റോവിൽ നിന്നു എടുക്കുന്നതിനിടക്ക് ഇനിയിതിന്റെ ബാക്കി എനിക്കിട്ടെന്ത് പണിയാണോ ഈശ്വരാ എന്നോർത്തവൾ കരിഞ്ഞ ദോശ ഇളക്കി മാറ്റി അതു കളയാനായി തിരിഞ്ഞതും അടുക്കള വാതിലിന്റെ കട്ടിളമേൽ ഇരുകയ്യും വച്ച് അവളെ തന്നെ നോക്കിനിക്കുന്ന ഹരി…

 

ഞൊടിയിടയിൽ ചട്ടുകം ഒരേറും കൊടുത്ത് വർക്ക്‌ ഏരിയ കടന്നു അമ്മു….

 

മറുതക്ക് പൂച്ചേടെ റിഫ്ളക്സ് ആലോന്ന് ഓർത്തവൻ പിറകെ വച്ചുപിടിച്ചെങ്കിലും അപ്പോളേക്കും വേലിക്കൽ ലളിതമ്മയോട് സംസാരിച്ചു നിൽക്കുന്ന മായയുടെ അടുത്ത് എത്തിയിരുന്നു അമ്മു….

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. കഥ കംപ്ലീറ്റ് എഴുതണേ. ഇടയ്ക്ക് വെച്ച് നിർത്തല്ലേ. വെയ്റ്റിംഗ് ആണ് ❤️❤️

  2. എന്റെ പൊന്നെ, ഒരു ക്രിഞ്ച്ഉം അടിക്കുന്നില്ല. ഇത് ഇതുപോലെ തന്നെ പോകട്ടെ.
    ദയവു ചെയ്തു ഇതിനെ എഡിറ്റ് ചെയ്തു ചെറുതാക്കല്ലേ. പലർക്കും പല അഭിപ്രായവും ഉണ്ടാവും, അവരെ ഇങ്ങനെ ചെയ്യൂ, അത് കൂട്ട് എന്നൊക്കെ. ബ്രോന്റെ മനസ്സിൽ ഉള്ള പോലെ തന്നെ എഴുതിയാൽ മതി.
    വളരെ നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *