പക്ഷെ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ കയ്യീന്ന് പോയി…
അവസാനം മായേടെ കാലും കയ്യും പിടിച്ച് ഒരു കുല മൊത്തത്തിൽ ഒടിക്കാതെ പല കുലെന്നായി തോട്ടിക്ക് പറിച്ചു ഒരു പത്തിരുപത്തെണ്ണം….
ഞെട്ട് കണ്ടിച്ചുനോക്കുമ്പോ നല്ല ചിനച്ചു ചുവന്ന മാങ്ങ…വായിൽ വെള്ളമൂറി….
പിന്നെ ചടപടെന്ന് കമുകിന്റെ പാള വെട്ടി അതിലേക്ക് കഴുകിയ മാങ്ങ പൂളിയിട്ടു കൂടെ ഡെക്കറേഷന് കുറച്ച് പൈനാപ്പിളും അയല്പക്കത്തെ ഏതോ വീട്ടീന്ന് കിട്ടിയ പനിനീർ ചാമ്പങ്ങയും….
വാളൻപുളീ കുതിർത്തു കൊഴുത്ത ചാറിൽ മുളക്പൊടീം ഉപ്പും ഇട്ട് അതിനു മുകളിലേക്ക് ഒഴിച്ചിളക്കി….
ചിന്നൂന്റെ പരീക്ഷണം ആണ് എന്താകുവോ എന്തോ….
തിന്നുന്നതൊക്കെ കൊള്ളാം വയറിളക്കിയേക്കല്ലെന്നും പറഞ്ഞു മായ കുടുംബശ്രീ മീറ്റിംഗിന് പോയി…
ഓട്ടം കഴിഞ്ഞു ഹരി വന്നുകയറുമ്പോൾ വീടാകെ ശാന്തം…
എല്ലാരും എവിടെപ്പോയി…
ചാരിയിട്ട വാതിൽ തുറന്ന് അകത്തുകയറി…
കിച്ചു ഉള്ളപ്പോ ഇതിങ്ങനെ മൂകമായി കിടക്കാറുള്ളതല്ല…
ഷർട്ടിന്റെ ബട്ടൺ അഴിച്ചു അടുക്കളയിലേക്ക് നടക്കും വഴി പിറകുവശത്തു എന്തോ സംസാരം കേട്ടു…
അവൻ ജനലിലൂടെ നോക്കുമ്പോൾ വിറകുപുരയുടെ മുന്നിൽ കൊക്കോയുടെ ചുവട്ടിലെ തണലിൽ വട്ടം കൂടിയിരുന്നു എന്തോ പെറുക്കിതിന്നുന്ന മൂവർ സംഘം…
“എരിഞ്ഞിട്ട് പാടില്ലടി എന്ത് മുളകാ നീയിട്ടേന്നും പറഞ്ഞു എണീറ്റ് ചന്തിയിലെ പൊടിയും മണ്ണും തട്ടി അമ്മു…
അമ്മുച്ചേച്ചിയ് വേം വന്നോ ഇല്ലേൽ ഞങ്ങളിത് തീർക്കുമെന് കിച്ചു വിളിച്ചു പറയുന്നുണ്ട്….

ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰
കുറയ്ക്കണതോ കൂട്ടണതോ അല്ലാ അങ്ങനങ്ങു ആയിപോവണതാ
സൂപ്പർ…
കലിപ്പനും കാന്താരിയും….
അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….
Thanks brooo 😍😍
✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും
അത്ര കലിപ്പൻ ഒന്നും അല്ലെന്ന് തോന്നുന്നു
Super story, kure kaalam aayi ee site il ingne oru kadha vayichitt
Thank youu😍
next part eppayaaa
അയച്ചിട്ടുണ്ട് വരുമായിരിക്കും
sooper oru rakshayumilla ingane thanne kandinu cheyyu
😍😍
Supr👍
😍😍
page kurakathe irunna mathi… 😁
stry kidilam ❤️
oh thank you🥰
അടിപൊളി.
പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
we are enjoying this.
Glad to hear🥰