മഴനീർതുള്ളികൾ 2 [Anamika] 464

 

“എനിക്കിപ്പോ തന്നെ പോണം….” ഹരീടെ മുഖത്തുന്ന് കണ്ണെടുക്കാത്ത നന്ദിതയെ ഇരുത്തിനോക്കി അവൾ പറഞ്ഞു….

 

“ആ ഓട്ടോ വിളിക്കട്ടെ…നിക്ക് നീ…” ഹരി ഫോണെടുത്തു…

 

“അമൃത അല്ലെ….നന്ദിത ചോദിച്ചതും അമ്മു അതിനൊന്നു ചിരിച്ചെന്നു വരുത്തി…

 

”ഞാൻ പോവാ…ഗ്രൗണ്ടിന്റെ അടുത്ത് നിന്നേക്കാം….“

 

”നന്ദു….ഞാനെന്നാ ഇവരെ റോഡിലേക്ക് ആക്കട്ടെ…ശെരിയെന്ന…“ പറഞ്ഞുകൊണ്ട് ഹരി അമ്മുവിനെകടന്ന് മുന്നേ നടന്നു…..

 

”നന്ദുവോ….ഓ നന്ദിതേടെ നന്ദു….അമ്മു ചുണ്ടുകോട്ടി…

 

“നിനക്കിതെന്തോന്നാടി നായ്ക്കുരണയിട്ട് മൂക്കിപ്പൊടി വലിച്ചോ….വന്നപ്പോ തൊട്ട് തൊടങ്ങിയ ചൊറിച്ചിൽ ആലോ…..ബാക്കിള്ളോർക്ക് ഒന്ന് അർമാദിക്കാൻ കിട്ടണ ചാൻസ് ആ അതും കളഞ്ഞു…..” ചിന്നു കലിപ്പ് മറച്ചുവെചില്ല…..

 

“ഇന്നെന്താ അമ്മുച്ചേച്ചി നേരത്തെ…ഡൌട്ട് തീർക്കാൻ നിക്കുന്നില്ലെ….”

 

അമ്മു ഒരല്പം നീങ്ങി നിന്നു….ഇല്ലേൽ ചിലപ്പോ സ്ഥലമെതെന്നൊന്നും നോക്കില്ല കൈയിൽ കിട്ടുന്നത് വച്ചു കൊടുത്തെന്നു വരും….

 

“അയ്യോ അത്രക്കങ്ങ് നീങ്ങണ്ട….എനിക്ക് ഡൌട്ട് ഒന്നുമില്ല….”

 

“ഉണ്ടെങ്കിലും ആട്ടക്കാരി ഒരുത്തി ഇണ്ടല്ലോ അവളുടെ അടുത്തങ്ങു തീർത്താമതി….പിറുപിറുത്തുകൊണ്ട് കിച്ചുനെ എടുക്കാനായി കൈനീട്ടി…

 

”തായിങ്ങോട്….എനിക്ക് വീട്ടിൽ പോണം….“

 

”എങ്ങനെ….അ….മറുതേച്ചി നടന്നു പോകുവോ ഇവനേം കൊണ്ട്….“

 

”ആ ചെലപ്പോ പോയെന്നിരിക്കും….“

 

ഹരിയാകെ ഒന്നു സൂക്ഷിച്ചു നോക്കി….ഇവൾകിതെന്തോന്നാ….സാധാരണ തന്നോട് മുട്ടാൻ വരാറില്ല…എങ്ങാനും മുന്നിൽ പെട്ടാലും ഒന്നോ രണ്ടോ സെന്റെൻസ് ഇൽ തീർക്കും….ഇതിപ്പോ എന്തോ മനഃപൂർവം ചെയ്യുമ്പോലെ….ഒരു കെറുവിച്ച മട്ട്….

The Author

Anamika

83 Comments

Add a Comment
  1. ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്… വളരെ നന്നായിട്ടുണ്ട് 👍🥰. പേജ് കുറക്കണ്ട… നല്ല അവതരണം 🥰🥰

  2. നന്ദുസ്

    സൂപ്പർ…
    കലിപ്പനും കാന്താരിയും….
    അടിപൊളി എഴുത്ത്.. സൂപ്പർ അവതരണം…. കിടു സ്റ്റോറി…
    അമ്മുവും ഹരിയും… നല്ല കോമ്പിനേഷൻ….

  3. ✍️👌🌷 ഹരിയും അമൃതയും നല്ല സെറ്റ്വ രുന്നുണ്ട്.. അടികൂടി പ്രേമത്തിലോട്ട് കേറുന്നതാണ് എപ്പോഴും നല്ലത്.. കലിപ്പനും കാന്താരിയും

  4. Super story, kure kaalam aayi ee site il ingne oru kadha vayichitt

  5. next part eppayaaa

    1. അനാമിക

      അയച്ചിട്ടുണ്ട് വരുമായിരിക്കും

  6. sooper oru rakshayumilla ingane thanne kandinu cheyyu

    1. അനാമിക

      😍😍

    1. അനാമിക

      😍😍

  7. page kurakathe irunna mathi… 😁
    stry kidilam ❤️

    1. അനാമിക

      oh thank you🥰

  8. അടിപൊളി.
    പേജ് കൂടിയാൽ റൊമ്പ സന്തോഷം😍.
    നന്നായി പോകുന്നുണ്ട് താങ്കളുടെ ശൈലിയിൽ തന്നെ മുന്നോട്ടു പോവുക.
    we are enjoying this.

    1. അനാമിക

      Glad to hear🥰

Leave a Reply

Your email address will not be published. Required fields are marked *