അമ്മു മായയുടെ കൈപിടിച്ചു കവിളോട് ചേർത്തുപിടിച്ചു…..
“അമ്മേങ്ങനാ അറിഞ്ഞേ……ഞങ്ങളെങ്ങനെ പുറത്തൊന്നും കാണിച്ചിട്ടില്ലല്ലോ….”
“അയ്യട…..കണ്ടനും ചക്കീം കൂടെ കണ്ണടച്ചു പാലുകുടിച്ചാൽ ആരും അറീല്ലെന്ന് വിചാരിച്ചൂലെ…..കേമായിപ്പോയി….”
മായ ഒന്നും വിചാരിച്ചു പറഞ്ഞതല്ലവങ്കിൽ പോലും അമ്മു മറ്റെന്തോ ഓർത്തു കൂമ്പിപ്പോയി…..
“സത്യം പറഞ്ഞാൽ അമ്മയോന്നെറിഞ്ഞു നോക്കിയതാ….അപ്പൊ കള്ളൻ വിളി കേട്ടൂ……”
ഇന്നലെ രാത്രിയിലെപോളോ മൂത്രമൊഴിക്കാനായി ബാത്‌റൂമിനടുത്തെത്തിയപ്പോൾ കേട്ട നേർത്ത മൂളലും കുറുകലും ആണ് ഇത്രനാളും തെളിയാതിരുന്ന ബൾബ് കത്തിച്ചുകൊടുത്തതെന്ന് മായ മനഃപൂർവം മിണ്ടിയില്ല….
ആരോ ആണെന്ന് കരുതി അറപ്പോടെ ചെവിപൊത്താൻ ആഞ്ഞെങ്കിലും ഹരീയെന്നുള്ള ചുടുന്ന വിളി അമ്മുവിന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഒരു ചിരിയോടെ തന്നെ ചെവിപൊത്തി തിരികെ നടക്കുകയായിരുന്നു…..
“അമ്മേ…..”
“ഇതിപ്പോ പോയി അവനോട് പറയാൻ ഒന്നും നിക്കണ്ട….എത്രനാൾ കള്ളത്തരം കാട്ടും എന്റെ പൊന്നുമോൻ എന്ന് ഞാൻ ഒന്നു നോക്കട്ടേ……”
“പാവല്ലേ അമ്മേ……”
“അത്ര പാവൊന്നും വിചാരിക്കണ്ട…..അലമ്പിന്റെ ഉസ്താദാ….നിന്റെ കൈക്കൊന്നും നിക്കൂല ആ ചെക്കൻ….”
”എന്റരി പാവാ…..എനിക്ക് നല്ലപോലെ അറിയാ…..“
മായമ്മ പോയിട്ട് ദേവേന്ദ്രന്റെ അച്ഛന് മുത്തുപ്പട്ടരല്ല സാക്ഷാൽ അവളുടെ പുഴക്കരക്കണ്ണൻ മുന്നിൽ വന്നു ഹരിയെ കുറ്റം പറഞ്ഞാലും അമ്മു കേട്ട് നിന്നുകൊടുക്കില്ല….

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥