“ബിന്ദു ചേച്ചി….പിന്നെന്റെ ഫ്രണ്ട്സും….”
“എന്നോടാരും പറഞ്ഞിട്ടില്ലല്ലോ…..” ആലോചിച്ചുകൊണ്ട് ജിലേബി വായിലേക്ക് വച്ചു….
“കുട്ടികൾ ഉണ്ടാവൂലന്ന കേട്ടെ……”
അങ്ങേയറ്റം നിഷ്കളങ്കമായി അമ്മു പറഞ്ഞത് കേട്ട ചിന്നുവിന്റെ തരിപ്പിൽ ജിലേബി കയറി ചുമച്ചുപോയി….
“എന്റെ പൊന്ന് പൊട്ടത്തി……അറ്റ്ലീസ്റ്റ് ആ ഗൂഗിളോ ജമിനിയോ എടുത്തൊന്ന് സെർച്ചീട്ട് വിശ്വസിക്ക് നീയിതൊക്കെ…..ഇങ്ങനൊരു മണ്ടി……”
“ന്നാലും വേണ്ട…..” ചെറുപ്പത്തിൽ തലയിൽ കയറിയ വിശ്വാസം അത്രപെട്ടെന്നൊന്നും പോകില്ല…..
“വേണേൽ കഴിക്കാൻ നോക്ക്…..അഞ്ചുപൈസേടെ വിവരമില്ലാത്തവർ പറഞ്ഞതും കേട്ടിരിക്കണ്ട്…..”
“എന്നാ അവനോട് ചോദിച്ചിട്ട് കഴിക്കാം……”
അമ്മു അര മനസ് വച്ചു….
“അയെന്തിന്…..”
ഉറങ്ങിക്കിടന്ന ഫെമിനിച്ചിടെ തലയിൽ ഉൽക്ക വീണിട്ടുണ്ട്…..
തലഫലമെന്നോണം ജിലേബി താഴ്ന്നു….പുരികം ചുളിഞ്ഞു…….
“അല്ലാ കുഞ്ഞിന്റെ ഒക്കെ കാര്യല്ലേ….അവനും കൂടൊന്ന് അറിഞ്ഞിട്ട്…….
”പ്ഫാആാാാ……..“
പറഞ്ഞു തീരും മുന്നേ ഒരൊറ്റ ആട്ടായിരുന്നു…….
”എഴീച്ചു പോടീ പുല്ലേ…….ചൊറിഞ്ഞു വരുന്നുണ്ടെനിക്കീ കണ്ണാപ്പിത്തരം കേട്ടിട്ട്….“
ജിലേബിയോട് മാത്രം യുദ്ധം പ്രഖ്യാപിക്കാതെ ആ പാക്കറ്റും കയ്യിൽ പിടിച്ച് ചിന്നു എണീറ്റുപോയി ഹാളിൽ ദീവാനിലേക്ക് മലർന്നടിച്ചു വീണു…..
രാത്രി മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു…..
കയ്യും വായും കഴുകി വരുന്ന വഴിക്ക് ഫോണും ചാർജറും രാത്രി ഇടുന്ന സാറ്റിൻ ഹെയർകാപും ബാക്കി സ്ഥാവരെ ജംഗമ വസ്തുക്കളും പിന്നൊരു ബണ്ണി പ്രിന്റ്റുള്ള പുതപ്പും കയ്യിലെടുത്തു അമ്മുവിന്റെ പിന്നാലെ മുറിയിലേക്ക് വച്ചുപിടിക്കുന്നവളെ കണ്ടു ഹരിയുടെ നെറ്റിചുളിഞ്ഞു….

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥