ഏട്ടായി കുറച്ചൊക്കെ ഗ്രീൻഫ്ലാഗ് തന്നെ….
മൊത്തത്തിലൊന്നു നോക്കി സമാധാനത്തിലങ്ങു വിലയിരുത്തി…..
അല്ലേലും വയറു പൊത്തി കരയുമ്പോൾ മായ ഒഴിച്ചു വേറൊരു മനുഷ്യനും കനിവ് കാണിച്ചിട്ടില്ലാത്തവൾക് ആ പാവം ചെക്കൻ എന്ത് കൊടുത്താലും നിധിയായിരുന്നു….
“എടീയിത് മുഖത്ത് മാത്രേ പറ്റുവോളു കാലിലും കയ്യിലും ഒന്നും പറ്റില്ലേ….എന്റെ സ്കിൻ നല്ലോണം ഡ്രൈ ആയി ” അലമാരിക്ക് മുന്നിൽ നിന്നും അവളുടെ ഫേസ് ക്രീം എടുത്ത് ഹരി തുറന്നു മണത്തു….
“പറ്റില്ലടാ….അതിനകത്തൊരു ബോഡി ലോഷൻ ഉണ്ട്…പക്ഷേ എന്റെ ഓയിലി സ്കിൻ ആയൊണ്ട് അത് നല്ലോം ലൈറ്റാ…നിനക്ക് സ്യുട് ആകില്ല…..”
എന്തേലും ആവട്ടിത് മതിയെന്നും പറഞ്ഞവൻ കുറച്ചെടുത്തു ഉള്ളംകയിലേക്ക് ചാടിച്ചു…
“നിക്ക്..നിക്ക്….” അമ്മു ഏന്തി എണീറ്റിരുന്നു….
“അതിനകത്ത് ഒരു ബോഡി ഓയിൽ ഉണ്ട്…രണ്ടും കൂടെ മിക്സ് ചെയ്ത് യൂസേയ്യ് അപ്പൊ കറക്റ്റാകും…..”
ഹരിയതും തപ്പിയെടുത്തു അമ്മുവിന്റെ കയ്യിൽ കൊടുത്തു അതവൾ ഏതാനും തുള്ളി ഒഴിച്ച് പാകത്തിന് മിക്സ് ചെയ്ത് കൊടുത്തു…..
“ഈ ബ്രാൻഡിനോക്കെ നല്ല കത്തി റേറ്റ് അല്ലെ…..”
chanel ന്റെ ബോഡി ഓയിൽ ബോട്ടിൽ വെളിച്ചതിനു നേരെ പിടിച്ച് ബാക്കി എന്തോരം ഉണ്ടെന്നു നോക്കി തിരികെ വച്ചു ഹരി…..
“മ്മ്മ് ഒരിരുപതിനായിരം ഒക്കെ വരും…..”
അവന്റെ കണ്ണുതള്ളിപ്പോയി…..
“എനിക്കമ്മേടെ എൻചാന്റർ തന്നെ മതിയേ…..” തൊഴുത്കൊണ്ടവൻ കട്ടിലിനപ്പുറം കയറികിടന്നു…..
നല്ല ക്ഷീണം കൊണ്ടാകും കയറിക്കിടന്നൊരു അഞ്ചുമിനുട്ട് തികഞ്ഞില്ല ഉറങ്ങി……

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥