പറഞ്ഞാൽ തീരാത്ത ഇക്കിളി സ്വപ്‌നങ്ങൾ…..
പലപ്പോളും അമ്മു കുഴങ്ങിപ്പോയി…..
ചിലതിനൊക്കെ പതിഞ്ഞുമൂളിക്കൊടുത്തു….
ചിലപ്പോൾ മൗനം സമ്മതമായി….
വേറെ ചിലതിനൊക്കെ പറ്റില്ലെന്നവൾ കട്ടായം പറഞ്ഞു….
അവനെത്ര കെഞ്ചിചോദിച്ചിട്ടും സമ്മതിക്കാത്തവയോർത്തു പകലെല്ലാം ആരും കാണാതൊരു ചിരി ചുണ്ടിൽ വിരിഞ്ഞു……
ആ മൂന്നാഴ്ചകൾ കൊണ്ടു കെട്ടുപൊട്ടിപ്പറക്കാൻ തയ്യാറെടുത്തൊരു പട്ടമായി ഇരുവരും……
അതിന് കാറ്റ് വീശാനെന്നോണം മായയുടെ കുടുംബശ്രീ ടൂറും….
ഡിസംബറിലെ തണുപ്പിൽ രണ്ടുദിവസത്തേക്കുള്ള ഊട്ടി ടൂർ…..
എല്ലാകൊല്ലവും പോക്കുള്ളതാണ്….
ദീപം കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ മൊത്തമായിട്ട്….
ഇരട്ടകൂട്ടികൾ പിറന്നവന് ഓണം ബംബർ അടിച്ച അവസ്ഥയായി ഹരിക്ക്……
ലോറി ഗാരേജിൽ കൊടുത്തിട്ട് തിരികെ വീട്ടിലേക്ക് പറക്കുവാണോ എന്ന് തോന്നിപ്പോയി അവനെ വിളിക്കാൻ കൂടെ ചെന്ന അരുണിന്…..
ആ ആവേശം കണ്ടിട്ടൊരു വശപിശക് അടിച്ചെങ്കിലും
അവരുടെ മോമെൻറ്സ് ഷെയർ ചെയ്യുന്നതിൽ ഒട്ടൊരു വിമുഖത കാട്ടാറുള്ള ഹരിയെ ഓർത്ത് ഒന്നും ചോദിച്ചില്ല……
വീട്ടിലെത്തുമ്പോൾ അമ്മ ടൂർ പോകാൻ റെഡി ആയി ബാഗൊക്കെ പാക്ക് ചെയ്തു തിണ്ണയിൽ വച്ചിട്ടുണ്ട്….
പോകാനിറങ്ങുകയാണ്….
ബൈക്ക് കൊണ്ടുവന്നു നിർത്തിയതും മായ ഇറങ്ങിവന്നു……
അമ്മയേക്കണ്ടു സന്തോഷത്തോടെ ചിരിച്ചെങ്കിലും തനിക്കു പിന്നിലേക്ക് അവളെ തേടി ആർത്തിയോടെ അലയുന്ന കണ്ണുകൾ കണ്ടു മായ ചിരി കടിച്ചുപിടിച്ചു…..
“നീയാ ഓട്ടോ ഒന്നു വിളിച്ചേടാ….ഞാനിറങ്ങുവാ ലളിതേച്ചി ഒക്കെ ഇപ്പൊ ഇറങ്ങും….”

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥