ഇപ്പോളും ഇറങ്ങിവരാത്തവളെ തിരഞ്ഞു…..
നാണിച്ചുനിക്കുവാണെന്നോർത്ത് മറയ്ക്കാനാവാത്ത നറുചിരിയോടെ മുറിയിലേക്ക് കയറി….
കട്ടിലിൽ അട്ട ചുരുളുമ്പോലെ ചുരുണ്ടു കിടപ്പുണ്ടോരുത്തി……
“എന്താടി പറ്റിയെ…….” എല്ലാം മറന്ന് ആധിയോടാവാൻ അടുത്തേക്ക് ചെന്നു കട്ടിലിലേക്ക് ഇരുന്നു…..
“വയറുവേദനിക്കുന്നു…..”
വാടിതളർന്ന ശബ്ദം…
“അതെന്താ ഫുഡ് വല്ലോം പിടിച്ചില്ലേ നിനക്ക്…..”
“അല്ല….”
“പിന്നെ…..പീരിയഡ്‌സ് ആയോ……” ആവരുതേയെന്ന് മുപ്പത്തിമുക്കോടി ദൈവങ്ങളെയും വിളിച്ചുകൊണ്ടാണ് ചോദ്യം…..
“മ്മ്മ്…..”
മോഹഭംഗ മനസ്സിലേ…..ശാപപങ്കില നടകളിൽ……..
കയ്യിലെ വാഴയിലകീറിൽ പൊതിഞ്ഞ മുല്ലപ്പൂ തന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി ഹരിക്ക്……
“നല്ലപോലെ നോവുന്നുണ്ടോ…..”
“മ്മ്….നീയാ അലമാരി തുറന്നെന്റെ ഹീറ്റിംഗ് പാഡ് ഒന്നെടുത്തു തരാമോ…..”
ഹരിയതെടുത്തു കൊടുത്തു…
അമ്മു അവനെ തന്നെ നോക്കിക്കിടന്നു….
നോക്കിനോക്കിയിരുന്നു വന്നു കണ്ടിട്ട് തന്റെ അവസ്ഥ ഓർത്ത് അമ്മുവിന് കരച്ചിൽ വരുന്നുണ്ട്….
പീരിയഡ്‌സ് ആയാൽ ആദ്യത്തെ ഒരു ദിവസം വല്ലാത്ത വേദനയും ഫ്ലോയുമാണ് അവൾക്കു….
ഇത് പക്ഷേ എല്ലായിപ്പോളും ഉള്ളതിന്റെ മൂന്നിരട്ടിയാണ്…
സമയം തെറ്റി വന്നതുകൊണ്ടാണോന്നറിയില്ല….
“ഡേറ്റ് ആയിട്ടില്ലല്ലോ….ഇതെന്താപ്പോ നേരത്തെ വന്നേ…..” അവനതിന്റെ കവർ അഴിച്ചുകൊടുത്തിട്ടു ബെഡിലേക്കിരുന്നു….
അമ്മു അറിയില്ലെന്ന് തലയനക്കി…..

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥