അല്ലാണ്ട് അവൻ വരുന്നെന് മുന്നേ ഒന്നു തുടുക്കണമെന്ന ആഗ്രഹത്തിന് പുറത്ത് ഉള്ള നെയ്യും ഡേറ്റ്സും നട്സും ഡ്രൈഫ്രൂട്ട്സുമെല്ലാം വാരികഴിച്ചു പീരിയഡ്‌സ് നേരത്തെയായി പോയതാണെന്ന് പറയാൻ പേടികാരണം മിണ്ടിയില്ല…..
വെറുതേ വന്ന വഴിക്ക് വായിലിരിക്കണത് വാങ്ങിച്ചുകൂട്ടണ്ടല്ലോ…..
സ്വീറ്റ്സും ചോക്ലേറ്റുമെല്ലാം അമ്മുവിനടുത്തു സ്റ്റൂളിൽ വച്ചിട്ട് അവൻ കുളിക്കാനായി പോയി…..
കുളി കഴിഞ്ഞു വരുമ്പോൾ കട്ടിലിൽ കിടന്നു ശയന പ്രദക്ഷിണം നടത്തുന്നുണ്ട് അമ്മു…..
അങ്ങോടൊന്നു ഉരുളുന്നു…പിന്നീങ്ങോടൊന്ന്….
“ഒട്ടും പറ്റുന്നില്ലേ……” തോർത്ത് തോളിലേക്കിട്ട് അവൻ അടുത്തേക്ക് ഇരുന്നു….
“ങ് ഹും….”
“ഇങ്ങനെ വരുമ്പോൾ നീയെന്താ ചെയ്യാറ് സാധാരണ…”
“ഹീറ്റിംഗ് പാഡ് വച്ചാ ആശ്വാസം കിട്ടാറുണ്ട്….പിന്നെ ഉലുവ വെള്ളോം കുടിക്കും…..” വരണ്ടുണങ്ങിപോയി ഒച്ചയൊക്കെ….
“അതെങ്ങനെയാ…ഈ ജീരകം ഇട്ട് തിളപ്പികുംപോലെ തിളപ്പിച്ചെടുത്താ മതിയോ….” പ്രത്യേക പാകം വല്ലതും ഉണ്ടോന്ന സംശയത്തിൽ അവൻ ചോദിച്ചു…
“മ്മ്മ്…”
“നല്ലോണം മഞ്ഞനിറം ആവണേ….” വാതിൽക്കലേക്ക് നടക്കുന്നവനെ വിളിച്ചോർമിപ്പിച്ചു….
മഞ്ഞനിറം എന്ന് പറഞ്ഞിട്ട് ഓറഞ്ച് നിറത്തിൽ ആത്മാർഥത അരച്ചുകലക്കിയിട്ട് ഹരി കട്ടൻചായ പോലൊന്ന് കൊണ്ടുകൊടുത്തു…..
നല്ലപോലെ കൈച്ചെങ്കിലും ചൂടുവെള്ളം വയറ്റിലേക്കിറങ്ങിയ സുഖത്തിൽ ആശ്വാസത്തിൽ അമ്മു പ്രാണ പ്രിയനെ കണ്ണിമ ചിമ്മാതെ നോക്കി…..

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥