“ഓട്ടോയെന്തിനാ ഞാൻ കൊണ്ടുവിടാം…..” മറുപടി പറയുന്നുണ്ടെങ്കിലും കണ്ണും മനസുമെല്ലാം വീടിനുള്ളിലാണ്….
അവൾ പുറത്തേയ്ക്കിറങ്ങി വരാതെയായപ്പോൾ ഒരു നിരാശ വന്നുമൂടി…..
ബാഗ് എടുത്തു ഫ്രണ്ടിൽ വച്ചു മായ പിന്നിലേക്ക് കയറിയിരുന്നു….
“അമ്മുമോൾ കുളിക്കുവാ ഞാനൊന്നു പറഞ്ഞിട്ടുണ്ട് ഇറങ്ങാൻ നേരത്ത്….
ഇന്നത്തേക്കുള്ളത് ഞാനുണ്ടാക്കി വച്ചിട്ടുണ്ട്….
നാളത്തേക്ക് കടേന്നോ മറ്റോ വാങ്ങിക്ക് രണ്ടുപേരും…”
ഹരി ബൈക്കോടിക്കുന്നതിനിടയിൽ മൂളി….
രണ്ടും കൂടെ അടികൂടരുതെന്ന് ബസിൽ കയറും മുന്നേ ഓർമിപ്പിച്ച മായയുടെ ബാഗിന്റെ കള്ളിയിലേക്ക് കുറച്ച് നോട്ടുകൾ തിരുകി വച്ചു സിബ്ബടച്ചു അവൻ….
ടൂറിസ്റ്റ് ബസിന്റെ സൈഡ് സീറ്റിലിരുന്നു നോക്കുമ്പോൾ ചിരിയോടെ കൈ വീശുന്നുണ്ട് ഹരി…
സാധാരണ താൻ പോകുമ്പോൾ അത്ര തെളിച്ചമില്ലാതെ നില്കുന്നവനാ….
ആ ചിരി കണ്ടിട്ട് അമ്മുവിന്റെ പല്ലും നഖവും എങ്കിലും ബാക്കിവച്ചേക്കണേയെന്ന് വഴിപാട് നേർന്നു പോയി മായ….
തിരികെ ബൈക്ക് ഓടിക്കുന്നതിനിടയ്ക്കാൻ അമ്മുവിന്റെ കാൾ വരുന്നത്…
പരിഭവത്തിൽ തന്നെയാണവൻ അറ്റൻഡ് ചെയ്തതും…..
വരുമ്പോൾ സ്വീറ്സ് എന്തെങ്കിലും വാങ്ങീട്ട് വരുമോയെന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോൾ മനസ്സിൽ ബേക്കറിയിലെ ലഡ്ഡു മൊത്തം ഒരുമിച്ചു പൊട്ടി….
പിന്നൊരു ലോഡ് സ്വീറ്റ്സും വരുന്നവഴിക്ക് അമ്പലത്തിനു മുന്നിൽ പൂവിൽക്കുന്ന ചേച്ചിയുടെ കയ്യിൽ നിന്നും അഞ്ചുമുഴം മുല്ലപ്പൂവും വാങ്ങി….
സന്ധ്യയോടടുത്തിട്ടും ലൈറ്റ് ഇടാത്തതുകണ്ട് അവൻ പുറത്തെ ലൈറ്റിട്ട് അകത്തുകയറി….

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥