നാട്ടുകാരും, ബന്ധുക്കളും, സുഹൃത്തുകളുമൊക്കെ അവനോട് അടുത്ത കല്യാണത്തിനായി നോക്കാൻ പറഞ്ഞപ്പോൾ “ഏയ്.. അതിന്റെയൊന്നും ആവശ്യമില്ല” എന്നുള്ള രീതിയിലായിരുന്നു അവന്റെ മറുപടി. പക്ഷെ അവന്റെ ആ ഒറ്റപെട്ട ജീവിതം അധികനാൾ നീണ്ട് നിന്നില്ല. കാരണം ഭാര്യ പോയി നാളുകൾക്ക് ശേഷം അവനൊരു ഓണം ബമ്പർ ലോട്ടറി അടിച്ചു. രണ്ട് കോടി!
അവിടം തൊട്ടാണ് സുരേഷ് പിന്നെ രാഷ്ട്രീയത്തിലും, നാടിന്റെ നവീകരണവുമൊക്കെ നോക്കി അങ്ങനെയൊരു ജീവിതം തുടങ്ങിയത്. എന്നിരുന്നാലും 33-34 വയസ്സ് പ്രായമായിട്ടും ഒരു പെണ്ണുമില്ലാതെ ഒറ്റക്ക് കഴിയുന്ന സുരേഷിനെ നാട്ടുകാർ ഒരു ആശ്ചര്യത്തോടെയാണ് കണ്ടുകൊണ്ട് ഇരുന്നത്. കാരണം തന്റെ കോളേജ് കാലഘട്ടത്തിൽ അവൻ ദിനേശാനേക്കാൾ വലിയയൊരു പെണ്ണ് പിടിയനായിരുന്നു. എന്നാൽ അവന്റെ ഇപ്പോഴത്തെ സ്വഭാവവും, സ്ത്രീകളോടുള്ള പെരുമാറ്റവും അതിന് നേർ വിപരീതമാണ്.
ചായക്കടയിൽ നിന്നുമിറങ്ങിയ ശേഷം അവൻ നേരെ വിട്ടത് ദിനേശന്റെ വീട്ടിലോട്ടാണ്. പക്ഷെ അവിടെ ദിനേശൻ ഉണ്ടായിരുന്നില്ല പകരം അവന്റെ ഭാര്യ ജിൻസിയാണ് ഉണ്ടായിരുന്നത്.
“അഹ്.. ജിൻസി… ദിനേശൻ ഇല്ലേ ഇവിടെ?” വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് 6-ാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകനെ കണക്കു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ജിൻസിയെ കണ്ട സുരേഷ് ചോദിച്ചു.
“അയ്യോ… ഏട്ടൻ ദേ ഇപ്പോ തന്നെ ഇറങ്ങിയതേയുള്ളു…”
“ആഹ്‌ണോ… എവിടെക്കാ പോയത് എന്ന് വല്ലതും പറഞ്ഞോ?”
അത് ചോദിക്കുമ്പോൾ ഉണ്ടായിരുന്ന സുരേഷിന്റെ മുഖത്തെ കള്ളച്ചിരികണ്ട ജിൻസി ഒരു നിമിഷത്തേക്ക് നിശബ്ദയായി. എന്നിട്ട് പറഞ്ഞു: “ഇല്ല…”
