ഞാൻ അവളെ നോക്കി കണ്ണുരുട്ടി .”ഒരു തമാശ പറഞ്ഞതിന് ഞാൻ കഴിച്ചോണ്ടിരുന്ന ഫുഡ് വരെ നീ കൊണ്ട് കളയണമെങ്കില് നിനക്ക് രണ്ടു തല്ലു കൊള്ളാത്തതിന്റെ സൂക്കേട് ഉണ്ട് ”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു അവളുടെ കഴുത്തിന് പയ്യെ കുത്തിപ്പിടിച്ചു . മഞ്ജുസ് അതിനു എതിർപ്പൊന്നും ഭാവിക്കാതെ ഒരു മങ്ങിയ ചിരി പാസ്സാക്കി .
“ഒറ്റ ഞെക്കിനു അങ്ങ് കൊന്നു കളയണ്ട കേസ് ആണ് ..”
അവളുടെ കഴുത്തിൽ പതിയെ എന്റെ കൈകൾ അമർത്തികൊണ്ട് ഞാൻ ചിരിച്ചു .
“പോടാ …”
എന്റെ ഡയലോഗ് കേട്ടു മഞ്ജുസ് ചിരിച്ചു .
“അയ്യടാ ..ചിരി കണ്ടാൽ എന്താ രസം …സ്വഭാവം ആണെങ്കിൽ ഒരുമാതിരി ചന്ത പെണ്ണുങ്ങള് ”
ഞാൻ മഞ്ജുവിനെ കളിയാക്കികൊണ്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു .
“കവി…മതി നിർത്തിക്കോ .ആവശ്യത്തിനായി ..”
ഞാൻ അവളെ കളിയാക്കുന്നത് ഇഷ്ടപെടാത്ത മഞ്ജുസ് ശബ്ദം ഉയർത്തി .
“ഓഹ്..ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഒലത്തും ..”
അവളുടെ ചന്തികളിലൊന്നിനെ ഞെരിച്ചുകൊണ്ട് ഞാൻ പല്ലിറുമ്മി .
“എടി മഞ്ജു വാര്യരെ ..വേറെ വല്ല ആണുങ്ങൾ ആയിരുന്നെങ്കിൽ നിന്റെ ഈ പൊന്നാര മോന്തയുടെ ഷേപ്പ് ഈ സമയം കൊണ്ട് മാറിയിട്ടുണ്ടാകും ..അത്രക്ക് നല്ല സ്വഭാവം ആണ് ..മുഖത്ത് നിന്നു കയ്യെടുക്കാൻ തോന്നില്ല ..”
അവളെ ഉറ്റുനോക്കികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
“അപ്പൊ നീ ആണല്ലെന്നാണോ പറഞ്ഞു വരുന്നത് ?”
അതിനിടയിലും അവള് എനിക്കിട്ടു ഉണ്ടാക്കി പുരികങ്ങൾ ഇളക്കി .
“ഓ..തമാശ തമാശ …എന്താ നിനക്കു അങ്ങനെ സംശയം ഉണ്ടോ ?”
ഞാനവളെ നോക്കി പുച്ഛമിട്ടു .
“ഉണ്ടെങ്കിൽ ?”
അവളും തിരിച്ചു പുച്ഛം വാരിവിതറി .
“അതിനെതിനാടി നിനക്കിത്ര ഗൗരവം ?”
അവളുടെ ഭാവം കണ്ടു ഞാൻ അവളുടെ കവിളിൽ നുള്ളി .
“പിന്നെ നീ പറയുന്നതിനൊക്കെ ഞാൻ ഇളിച്ചു നിക്കണോ ?”
മഞ്ജുസ് വീണ്ടും വെയ്റ്റ് ഇട്ടു .
❤
Sagar അടുത്ത ഭാഗം എന്ന് വരും
Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .