തൊട്ടപ്പുറത്തു തന്നെ മറ്റൊരു ശരീരവും .അത് ഒരു കൊച്ചു പെൺ കുട്ടിയുടേത് ആയിരുന്നു. അവൾക്ക് കൂടിപ്പോയാൽ ഒരു 13 വയസ്സ് മാത്രം പ്രായം വരും.അവളുടെ മുഖത്തു ആരോ ആഞ്ഞടിച്ച പോലെ ഒരു പാടും ഉണ്ടായിരുന്നു. ഇതൊക്കെ കണ്ടപ്പോ തന്നെ സംഗതി അത്ര പന്തിയല്ല എന്ന് എനിക്ക് മനസ്സിലായി.
ഞാൻ ആ പരിസരം മൊത്തം ഒന്ന് വീക്ഷിച്ചു. അവിടെ മൊത്തം നാല് പേർ നിൽക്കുന്നു അതിൽ ഒരാൾക്ക് നല്ല പ്രായം ഉണ്ട് ഒരു വെള്ള മുണ്ടും ഷർട്ടും ആണ് അയാൾ ധരിച്ചിക്കുന്നത്. അയാളുടെ തോളിൽ ഒരു വെള്ള മുണ്ടും ഇട്ടിട്ടുണ്ട്. മുഖത്തു നല്ല കട്ടിയുള്ള മീശയും മുടിയെല്ലാം നെറ്റിയിൽ നിന്നും കയറി നല്ല രീതിയിൽ തന്നെ നേര ബാധിച്ചിട്ടുണ്ട്.ആളെ കണ്ടാലേ അത്ര പന്തിയല്ല.ഒരു കള്ള ലക്ഷണം.
പിന്നെ അവിടെ ഉണ്ടായിരുന്നത് നല്ല തടിച്ചു കൊഴുത്ത രണ്ടു മാംസ പിണ്ടങ്ങൾ ആയിരുന്നു.അവരുടെ വേഷം ഒക്കെ പറഞ്ഞാൽ… ഒരു ഷർട്ടും മുണ്ടും. ഹാഫ് കൈ ഷർട്ടിന്റെ കൈ എല്ലാം വലിച്ചു മടക്കി മുകളിലേക്ക് കയറ്റിയിട്ടുണ്ട്. അതുകൊണ്ട് അവരുടെ കൈകളുടെ വണ്ണം എല്ലാം നല്ലരീതിയിൽ എടുത്ത് കാണാം.മുഖത്തു വായകൊണ്ട് കടിച്ചു പ്പിടിച്ച പോലെ നല്ല കട്ടിയുള്ള മീശയും അതിന്റെ രണ്ടറ്റവും ആരയോ കുത്തി കൊല്ലാൻ വേണ്ടി കൂർപ്പിച്ചു വെച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ വേണമെങ്കിൽ നാടൻ ഗുണ്ടകൾ എന്ന് തന്നെ പറയാം പക്ഷെ എനിക്കെന്തോ അവരെ കണ്ടപ്പോ രണ്ടു കോമാളികളെ പോലെ ആണ് തോന്നിയത്.
ആ വീടിന്റെ മുറ്റത്തുള്ള തുളസി തറയുടെ പുറകിലായി ഞാൻ വേറെ ഒരുത്തനെ കൂടി കണ്ടു. അവനെ കണ്ടപ്പോൾ എനിക്ക് ആ രണ്ടു തടിമാടൻ ചേട്ടൻ മാരോട് കുറച്ചു ബഹുമാനം തോന്നി.അവർ കോമാളി ലുക്ക് ആണെങ്കിൽ ഇവൻ അലവലാതി ലുക്ക് ആണ്. ഒരു മഞ്ഞ കളർ ഷർട്ടും അതില് നിറയെ പൂക്കളും മുഖത്തു ഒട്ടിച്ചു വച്ച പോലുള്ള ഒരു താടിയും ചെവിയിൽ ഒരു കമ്മലും കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല….
