“നീ ഏതാടാ മൈരേ”നിമിഷ നേരം കൊണ്ട് ഞാൻ മനക്കോട്ടയിൽ പടുത്തു ഉയർത്തിയ എന്റെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പായി ആ മഞ്ഞ മൈരനാണ് അത് ചോദിച്ചത്.
ഞാൻ അവനെ ഒന്ന് നോക്കി. അവന്റെ മുഖം കണ്ടപ്പോൾ തന്നെ എവിടുന്നേക്കയോ ഒരു പാട് ദേഷ്യം എന്റെ ശരീരത്തിലേക്ക് അലയടിച്ചു കയറി വന്നു.വർഷങ്ങൾക്ക് മുന്പേ വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പേ കേട്ടറിഞ്ഞ സെക്കണ്ടുകൾക്ക് മുന്നേ നേരിട്ടു കണ്ട എന്റെ പെണ്ണിന്റെ ദേഹത്താണ് ഈ മഞ്ഞ മൈരൻ കൈ വച്ചത്.😡
“നിന്റെ അമ്മടെ നയര് കള്ള നായിന്റെ മോനെ”ശരീരത്തിലെ കലികൊണ്ട് ആളികത്തുന്ന തീയോടെ ഞാൻ കുനിഞ്ഞു നിൽക്കുന്ന അവന്റെ മുഖത്തേക്ക് ആഞ്ഞൊരു ചവിട്ടിങ് കൊടുത്തു. അവൻ തെറിച്ചു അവിടെ നിന്നിരുന്ന ഒരു കാറിൽ പോയി ഇടിച്ചു അവൻ അതിൽ തട്ടി നിലത്തു പതിച്ചു.കാറിന്റെ ഡോർ ഗ്ലാസ് ഒക്കെ ആപ്പോ തന്നെ പൊട്ടിപോയി.
“പെണ്ണുങ്ങളുടെ ദേഹത്തു കൈ വെക്കുന്നോടാ കാട്ടു മൈരേ”വീണു കിടക്കുന്ന അവനെ നോക്കി ഞാൻ അലറി.
“ഡാ………”ആ മാംസ പിണ്ടങ്ങൾ ആയിരുന്നു അത്. അവർ എന്റെ നേരെ അലറി കൊണ്ട് ഓടി വന്നു.പക്ഷെ എനിക്ക് അത് കണ്ടു പ്രത്യേകിച്ച് കുലുക്കം ഒന്നും ഉണ്ടായില്ല.അതിൽ ഒരുത്തൻ എന്റെ മുഖത്തിന് നേരെ ആഞ്ഞു കൈ വീശി. ഞാൻ അത് നിസാരമായി തന്നെ ഒഴിഞ്ഞു മാറി. അവന്റെ വീശലിന്റെ ആഗദത്തിൽ അവൻ കുറച്ചു മുന്നോട്ടു പോയി.ഞാൻ എന്റെ വലതു കൈ മടക്കി കൊണ്ട് അവന്റെ പുറകിൽ വന്ന മാംസ പിണ്ഡം 2 വിന്റെ മുഖത്തോട്ട് ആഞ്ഞൊരു പൊളി അങ്ങ് കൊടുത്തു.അതിന്റെ ശക്തിയിൽ അവന്റെ കവിളുകളിൽ ഒരു തരംഗം പ്രത്യക്ഷപെട്ടു.അയാൾ നിലം പതിച്ചു.
