ദിവ്യ ആ നിലത്തു കിടക്കുന്ന സ്ത്രിയുടെ അടുത്ത് പോയി അവരെ എണീപ്പിക്കാൻ ശ്രെമിച്ചു പക്ഷെ അവർക്ക് അപ്പോഴും ബോധം വന്നിരുന്നില്ല. ഞാൻ ആ കുട്ടിയുടെ അടുത്തേക്കും പോയി. എന്നിട്ട് അവളെ ഞാൻ എന്റെ മടിയിലേക്ക് എടുത്തു.അവളെ എണീപ്പിക്കാൻ ശ്രെമിച്ചു.
“ഹേയ്… മോളെ കണ്ണ് തുറക്ക്..”ഞാൻ അവളെ മൂന്നാല് പ്രാവശ്യം കുലുക്കി വിളിച്ചു.
“മ്മ്മ്മ്മ്….”ഒരു ഞെരുക്കം ഇട്ടുകൊണ്ട് അവൾ പതിയെ കണ്ണുകൾ തുറന്നു എന്നെ നോക്കി
“ചെ….. ചെ….”അവൾ എന്തൊ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അതൊന്നും എനിക്ക് മനസ്സിലായില്ല.പെട്ടെന്നു ആ സ്ത്രിയെ അവിടെ കിടത്തി ദിവ്യ എന്റെ അടുത്ത് വന്നു.
“മോളെ ഒന്നുമില്ല പേടിക്കണ്ടാട്ടൊ…”അവൾ ആ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചുകൊണ്ടു അവളെ അശ്വസിപ്പിക്കാൻ ശ്രെമിച്ചു.ദിവ്യയുടെ മാറിൽ കിടന്നു തന്നെ അവൾ അവളുടെ കൈകൾ പതുക്കെ ഉയർത്തി ആ തുളസി തറയിലേക്ക് ചൂണ്ടി….”ചെ… ചേച്ചി…”
തിരിഞ്ഞു ഞാൻ അവൾ ചൂണ്ടിയാ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ മറ്റൊരു ശരീരം കൂടി നിലത്തു വീണു കിടക്കുന്നു അതും ഒരു പെൺകുട്ടി ആയിരുന്നു അവളുടെ ശരീരപ്രകൃതി കണ്ടു ദിവ്യയുടെ അതെ പ്രായകാരി ആണെന്ന് ഞാൻ ഊഹിച്ചു. മുഖം എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.അപ്പൊ ഇതായിരിക്കും മായ…
അപ്പോഴേക്കും ആ മഞ്ഞ ഷർട്ടിട്ട മൈരൻ അവളുടെ നേരെ നടന്നു വരുന്നത് കണ്ടു. ആ കുട്ടിയെ ഞാൻ ദിവ്യയെ ഏൽപിച്ചു ഞാൻ മായ യുടെ അടുത്തേക്ക് പെട്ടെന്ന് നടന്നു.”അഭി….”പുറകിൽ നിന്നും ദിവ്യ ആണ് വിളിച്ചത് അവളുടെ മുഖത്തു ഒരു പേടി ഉണ്ടായിരുന്നു.
