സാംസൻ 10 [Cyril] [Climax] 756

“ചേട്ടൻ പൊയ്ക്കോളു… ചേച്ചി ഉണര്‍ന്ന് ഇനി പ്രശ്നം ആക്കണ്ട.” പറഞ്ഞിട്ട് അവളെന്നെ തള്ളിക്കൊണ്ടു വാതിലിനടുത്ത് എത്തിച്ചു.

“ശെരിയടി മോളെ…” എന്നും പറഞ്ഞ്‌ ഒരിക്കല്‍ കൂടി അവളെ ഞാൻ ചേര്‍ത്തു പിടിച്ചതും സാന്ദ്ര എന്നെ മുറുകെ കെട്ടിപിടിച്ചിട്ട് വിട്ടു.

ഞാൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പോകാൻ തിരിഞ്ഞു.

“ചേട്ടാ…!!” സാന്ദ്ര വിളിച്ചു.

ഞാൻ തിരിഞ്ഞു നോക്കി.

“പിന്നേ മമ്മിയും ചേട്ടനും ചേച്ചിയും നോക്കി തരുന്ന ആളിനെ കെട്ടാന്‍ ഞാൻ തയാറാണെന്ന് മമ്മിയോട് ചേട്ടൻ പറയണം. എന്റെ മനസ്സ് തെളിഞ്ഞു കഴിഞ്ഞു. ഒരു വിഷമവും കൂടാതെ വിവാഹം കഴിക്കാന്‍ ഞാൻ ഒരുക്കമാണ്… പക്ഷേ പഠിത്തം കഴിഞ്ഞിട്ട് മാത്രം.”

പറഞ്ഞിട്ട് അവള്‍ വാതിൽ മെല്ലെ അടച്ചു. നല്ല സന്തോഷത്തോടെയാണ് ഞാൻ താഴേക്കിറങ്ങി റൂമിൽ വന്നത്. ജൂലി അപ്പോഴും ഉറക്കമായിരുന്നു.

ഞാൻ അവള്‍ക്കടുത്ത് കിടക്കേണ്ട താമസം, എന്റെ കണ്ണുകൾ അടഞ്ഞ് ബോധം മറഞ്ഞു.

എന്തൊക്കെയോ ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്.

സാരി ഉടുത്ത് എന്നെ തന്നെ പ്രണയത്തോടെ മതിമറന്ന് നോക്കി നില്‍ക്കുന്ന ജൂലിയെ നോക്കി ഞാൻ പുഞ്ചിരിച്ചു. അപ്പോഴാണ് സ്വബോധം വന്നപോലെ അവളുടെ കണ്ണുകൾ വിടര്‍ന്നത്.

“പള്ളിയിൽ പോകുവാണോ…?”

“കുര്‍ബാന കണ്ടിട്ട് ഞങ്ങൾ തിരികെ എത്തിയതേയുള്ളു.” അവള്‍ പുഞ്ചിരിച്ചു. എന്നിട്ട് ഡ്രെസ്സ് മാറ്റി അവള്‍ പുറത്തേക്ക്‌ പോയി.

ഞാൻ എഴുനേറ്റ് ഫ്രെഷായി വണ്ടി രണ്ടും കഴുകാൻ പുറത്തേക്ക്‌ വന്നു.

കഴുകാൻ തുടങ്ങിയതും സാന്ദ്ര ചായയുമായി വന്നു. അതു വാങ്ങി കുടിച്ചിട്ട് ഞാൻ ജോലി തുടർന്നു. സാന്ദ്രയും എന്റെ കൂടെ കൂടി.

അവള്‍ നല്ല ഉത്സാഹത്തോടെ പണ്ടത്തെ പോലെ തമാശ പറച്ചിലും വാചകമടിക്കാനും തുടങ്ങി. ഇടക്ക് സോപ്പ് വെള്ളം എന്റെ മുഖത്ത് കുടഞ്ഞ് ചിരിക്കുകയും ചെയ്തു. ഞാനും സോപ്പ് വെള്ളം കോരി അവളുടെ മുഖത്തും തലയിലും വീശി.

“ആഹാ.. രണ്ടുപേരും എന്തു കുരുത്തക്കേടാ കാണിക്കുന്നത്…?!” പൊട്ടിച്ചിരിച്ചു കൊണ്ട്‌ അമ്മായി ചോദിച്ചത് കേട്ടാണ് സോപ്പ് വെള്ളം മാറിമാറി മുഖത്തേക്ക് ഒഴിക്കുന്നു പരിപാടി നിർത്തി ഞാനും സാന്ദ്രയും നോക്കിയത്‌.

ഞങ്ങളുടെ മുഖത്തും മുടിയിലും ഉണ്ടായിരുന്നു സോപ്പ് പശയും, വണ്ടി കഴുകിയ അഴുക്ക് വെള്ളത്തിൽ മൊത്തമായി കുളിച്ചു നില്‍ക്കുന്ന സാന്ദ്രയും എന്നെയും മാറിമാറി നോക്കി നിലത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന ജൂലിയേയും.. പിന്നെ പൂമുഖത്തുള്ള തൂണും പിടിച്ചു ചിരിക്കുന്ന അമ്മായിയേയും ഞങ്ങൾ കണ്ടു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *