സാംസൻ 10 [Cyril] [Climax] 756

“ഓക്കെ… കിങ്ങിണി മോള് ഉത്സാഹത്തോടെ പ്ലേ സ്കൂളിൽ പോകുന്നുണ്ടോ..?”

“ആദ്യത്തെ ദിവസം മാത്രമേ അവള്‍ കരഞ്ഞുള്ളു. പിന്നെ ഭയങ്കര ഉത്സാഹം കാണിക്കാൻ തുടങ്ങി.” ജൂലി ചിരിച്ചു.

“ദേവാംഗന ആന്റിയുടെ ഷോപ്പ് എവിടെയാണ്..?”

“ഞങ്ങടെ വീട്ടില്‍ നിന്നും നാല്‌ കിലോമീറ്റർ മാറിയാണ്. കിങ്ങിണി മോളുടെ സ്കൂളിന് തൊട്ടടുത്തായി വരും. എന്തായാലും മൂന്നു മണിക്ക് സ്കൂൾ വിട്ടാല്‍ അമ്മായി അവളെ നോക്കിക്കോളും.” അവൾ പറഞ്ഞിട്ട് അല്‍പ്പനേരം മിണ്ടാതിരുന്നു. “ശെരി ചേട്ടാ, ബ്രേക്ക് കഴിഞ്ഞു. ഞാൻ വയ്ക്കുവ…” പറഞ്ഞിട്ട് അവൾ കട്ടാക്കി.

അഞ്ച് മിനിറ്റ് കഴിഞ്ഞതും ദേവാംഗന ആന്റി എന്നെ വിളിച്ച് ഗിഫ്റ്റ് ഷോപ്പിന്റെ കാര്യവും ഉത്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തു.

“ജൂലി മോളെ കുറച്ചു മുന്‍പ് ഞാൻ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. നിന്റെ അമ്മായി, സാന്ദ്ര, വിനില അങ്ങനെ എല്ലാവരെയും ഞാൻ അറിയിച്ചിട്ടുണ്ട്.” ആന്റി ഉത്സാഹത്തോടെ പറഞ്ഞു. “ശെരി, സാം. ഉത്ഘാടനത്തിന് വരുമ്പോ കാണാം. ഇപ്പൊ എനിക്ക് വേറെ കുറച്ച് ജോലിയുണ്ട്..” എന്നും പറഞ്ഞ്‌ ആന്റി വച്ചു.

അങ്ങനെ ഉത്ഘാടനത്തിന് ഞങ്ങൾ എല്ലാവരും പോയി. ഉച്ച കഴിഞ്ഞായിരുന്നു ഉത്ഘാടനം. ഒരു മീഡിയം വലുപ്പത്തിലുള്ള ഷോപ്പ് ആയിരുന്നു. ഉത്ഘാടനം കഴിഞ്ഞ് ഞാൻ തന്നെ ആദ്യമായി വലിയൊരു ഷോപ്പിങ് നടത്തി. മറ്റുള്ളവരും എന്തൊക്കെയോ വാങ്ങി. അതുകഴിഞ്ഞ്‌ എല്ലാവരും യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു.

ഉത്ഘാടനം കഴിഞ്ഞ് വൈകിട്ട് ഞാനും ജൂലിയും സാന്ദ്രയും അമ്മായിയും വീട്ടില്‍ എത്തിയതും ഞാൻ ഹാളില്‍ തന്നെ ടിവി ഓണാക്കി സോഫയിൽ ഇരുന്നു.

ജൂലി റൂമിൽ ചെന്ന് ഡ്രെസ്സ് മാറി വന്ന ശേഷം സോഫയിൽ എന്റെ അടുത്തിരുന്നിട്ട് ചോദിച്ചു, “നാളെ ശനിയാഴ്ചയല്ലേ, സാന്ദ്രയ്ക്ക് ഷോപ്പിങ് ചെയ്യണ്ടേ..?”

അന്നേരം അമ്മായിയും സാന്ദ്രയും ഡ്രെസ്സ് മാറി ഹാളിലേക്ക് വന്നു. സാന്ദ്രയും എന്റെ കൂടെ സോഫയിൽ വന്നിരുന്നു. അമ്മായി അടുത്തുള്ള കസേരയിലും.

“നാളെ നമുക്ക് രാവിലെതന്നെ പോണം. എന്നാലേ എല്ലാ സാധനങ്ങളും വാങ്ങിക്കാനുള്ള സമയം കിട്ടൂ.” സാന്ദ്ര അവളുടെ അഭിപ്രായം പറഞ്ഞു.

അമ്മായിയും ജൂലിയും അത് ശെരിവച്ചു. ഞാനും അതിന്‌ സമ്മതിച്ചു.

അന്നു രാത്രി ജൂലി മരുന്നും കഴിച്ച് എന്റെ അടുത്ത് കിടന്നിട്ട് സങ്കടം പറഞ്ഞു, “സാന്ദ്രക്ക് യാത്രയാവാൻ രണ്ടാഴ്ച പോലും ബാക്കിയില്ല. അവള്‍ അവിടെ പോയി ഒറ്റക്ക് എങ്ങനെ കഴിയും..? പാവമാ അവൾ. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല, സാമേട്ട…”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *