സാംസൻ 10 [Cyril] [Climax] 756

“ഒരു പിടി…” അവള്‍ കെഞ്ചി.

ഞാൻ കിച്ചൻ നടയില്‍ നോക്കി.

“അവരാരും ഇപ്പൊ വരില്ല.” പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് എന്റെ അടുത്തു വന്ന് നിന്നിട്ട് മുഖം താഴ്ത്തി.

ഞാൻ വേഗം വാരി അവള്‍ക്ക് വായിൽ കൊടുത്തു. സാന്ദ്ര സന്തോഷത്തോടെ വാങ്ങി കഴിച്ചു. എന്റെ കൈയിൽ നിന്നും സാന്ദ്ര വായിൽ വാങ്ങി കഴിക്കുന്നത് കണ്ട് എന്റെ മനസ്സ് നിറഞ്ഞു. ഞാൻ പിന്നെയും പിന്നെയും അവള്‍ക്ക് വാരി കൊടുത്തു.

“മതി ചേട്ടാ, ഇനി ചേട്ടൻ കഴിച്ചോളു…” അവള്‍ വായിലുള്ളത് വിഴുങ്ങി വായും തുടച്ചു.

എന്നിട്ട് പെട്ടന്ന് കുനിഞ്ഞ് എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവള്‍ അടുക്കളയിലേക്ക് ഓടി.

“ഈ കള്ളിപ്പെണ്ണ്..!!” പുഞ്ചിരിയോടെ കവിൾ തുടച്ചിട്ട് ഞാൻ കഴിച്ച് എഴുന്നേറ്റു.

ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോൾ ജൂലി അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. കുറച്ച് ദിവസത്തിന് മുമ്പ് തൊട്ട് ഇതൊരു പതിവാക്കി അവള്‍ മാറ്റിയിരുന്നു.

വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും അവള്‍ അടുത്ത് ചേര്‍ന്ന് വന്നിട്ട് എന്നെ നോക്കി. ഞാൻ അവളുടെ വയറിൽ തഴുകി. പെട്ടന്ന് സന്തോഷവും നാണവും അവളുടെ മുഖത്ത് നിറഞ്ഞു.

“തിരികെ വരുമ്പോ മുബാറക് ഹോട്ടലിൽ നിന്നും ചേട്ടന്‍ എനിക്ക് മസാല ദോശയും എരിവുള്ള ചട്ണിയും രണ്ട് ഉഴുന്നു വടയും വാങ്ങിക്കൊണ്ടു വരണം, കേട്ടോ..!”

“എന്തിനാ തിരികെ വരുന്ന സമയത്ത് ആക്കുന്നത്, ഇപ്പോ തന്നെ വാങ്ങിത്തരാം…” ഞാൻ പറഞ്ഞു.

“അയ്യോ വേണ്ട ചേട്ടാ… ചേട്ടന് ബുദ്ധിമുട്ടാവും. മാളിന്റെ അടുത്തല്ലേ ആ ഹോട്ടല്‍ ഉള്ളത്…!!”

“അതൊന്നും നീ നോക്കണ്ട. ഈ സമയത്ത്‌ ഉണ്ടാവുന്ന ആഗ്രഹം ഒന്നും നീട്ടി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇപ്പൊ തന്നെ വാങ്ങിക്കൊണ്ടു വരാം.” അത്രയും പറഞ്ഞിട്ട് ഞാൻ ബൈക്ക് മുന്നോട്ട് ചലിപ്പിച്ചു.

ഒന്നര മണിക്കൂറില്‍ ജൂലി പറഞ്ഞതും പിന്നേ സാന്ദ്രയ്ക്കും ചേർത്തു വാങ്ങി ഞാൻ വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇത്രയും ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഞാൻ യാത്ര ചെയ്തതില്‍ ജൂലി വിഷമം പറഞ്ഞു.

പക്ഷേ വെറുതെ ചിരിച്ചിട്ട് ജൂലിയും സാന്ദ്രയ്ക്കും അവരവരുടെ പാർസൽ കൊടുത്തിട്ട് ഞാൻ വണ്ടി ഓടിച്ചു മാളിലെത്തി. ഉച്ച ആയപ്പോ ദേവി എനിക്ക് കോൾ ചെയ്തു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *