സാംസൻ 10 [Cyril] [Climax] 756

“സുഖമാണോ നിവി മോളെ…?” അവസാനം എന്റെ ശബ്ദം ഇടറാതെ എങ്ങനെയോ പുറത്തുവന്നു.

പക്ഷേ പണ്ട്‌ ഞാൻ വിളിച്ചിരുന്നത് പോലെ നിവി എന്ന് വിളിച്ചത് കേട്ട് ഇപ്പോൾ നിവിതക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ വിതുമ്പി.

“യേയ്.. എന്താ മോളെ ഇത്.” വിനില അവളെ ചേര്‍ത്തു പിടിച്ചു. “തല്‍കാലം നിങ്ങൾ രണ്ടുപേരും സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ഇല്ലെങ്കില്‍ നിങ്ങൾ രണ്ടും കരഞ്ഞ് പാര്‍ട്ടി കുളമാക്കും.” പറഞ്ഞിട്ട് വിനില നിവിതയെ ഒപ്പം കൂട്ടിക്കൊണ്ടു പോയി.

“നിവതയ്ക്ക് ചേട്ടനോട് സ്നേഹം ഉണ്ടെന്ന് മുമ്പ് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ നമ്മൾ അവരുടെ വീട്ടില്‍ പോയപ്പോഴും അവർ നമ്മുടെ വീട്ടില്‍ രണ്ടുമാസം നിന്നപ്പോഴും അന്നൊക്കെ അവളുടെ പെരുമറ്റത്തിൽ നിന്നും ഞാൻ വിശ്വസിച്ചില്ല. പക്ഷേ ഇപ്പൊ….!!” ജൂലി നിറഞ്ഞ കണ്ണുകളോടെ സങ്കടപ്പെട്ടു…”

“അന്നൊക്കെ അവളുടെ അമ്മയെ പേടിച്ചാണ് അവള്‍ അങ്ങനെ പെരുമാറിയത്. പിന്നീട് ഞാനും കരുതി അവള്‍ക്ക് എന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടു എന്ന്. ഇപ്പോൾ എനിക്ക് സന്തോഷമായി.” മനസില്‍ ഉണ്ടായിരുന്ന എന്റെ ഭാരം പെട്ടന്ന് കുറഞ്ഞതായി അനുഭവപ്പെട്ടു.

അവസാനം പാര്‍ട്ടി തുടങ്ങി. ഞാനും ജൂലിയും ഓരോരുത്തരെയായി ചെന്നു കണ്ടു സംസാരിച്ചു. മാളിൽ ജോലി ചെയ്യുന്ന സ്റ്റാഫ്സിനോടും ഞങ്ങൾ ചെന്നു സംസാരിച്ച് കഴിക്കാൻ വിളിച്ചിരുത്തി. ദേവി അവളുടെ കസിനായ ആതിര ചേച്ചിയോട് അല്‍പ്പ നേരം ചിലവഴിച്ചു.

നെല്‍സനും ഗോപനും ഓടി നടന്ന് എല്ലാവരെയും പ്രതേക ഗൗനിച്ചു.

“അളിയോ… ജൂലി… ഇതാണ് കിടിലൻ. അവസാനം നിങ്ങളുടെ ആഗ്രഹം സാധിച്ചു.. വളരെ സന്തോഷം..” ഗോപന്‍ സന്തോഷം കൊണ്ട്‌ ഞങ്ങളെ ആശംസിച്ച ശേഷം അതിഥികളുടെ അടുത്തേക്ക് പോയി.

“അങ്ങനെ നിങ്ങൾ ഫസ്റ്റ് അടിച്ചു, അല്ലേ..!!” നെല്‍സന്‍ സന്തോഷത്തോടെ പറഞ്ഞു. “ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞ് മതി എന്നാണ് തീരുമാനം. ശെരി, നിങ്ങൾ എല്ലാവരേയും ചെന്ന് കണ്ടു സംസാരിക്ക്. ഞാനും ഗോപനും അതിഥികളുടെ ഭക്ഷണ സല്‍ക്കാരം ഗൗനിക്കാം.” അതും പറഞ്ഞ്‌ നെല്‍സന്‍ തിടുക്കത്തിൽ പോയി.

അതുകഴിഞ്ഞ്‌ ദേവി അവളുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വന്ന് എനിക്കും ജൂലിക്കും പരിചയപ്പെടുത്തി. പുള്ളിയും ഞങ്ങളെ വിഷ് ചെയ്തു.

“എന്തായാലും ഇന്ന്‌ പാര്‍ട്ടി വച്ചത്‌ നന്നായി. എനിക്കും വരാൻ കഴിഞ്ഞു. കാരണം നാളെ ഞാൻ തിരികെ പോകുകയാണ്….” ദേവിയുടെ ഭർത്താവ് എന്നോട് പറഞ്ഞു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *