സാംസൻ 10 [Cyril] [Climax] 756

“അതെന്താ രണ്ടു ദിവസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞെ..?”

“എനിക്ക് അറിയില്ല…!” ടെൻഷനിൽ ഞാൻ പറഞ്ഞു.

അമ്മായി വന്ന ശേഷം സാന്ദ്ര അമ്മായിയോട് കാര്യം പറഞ്ഞു.

ശേഷമുള്ള രണ്ടു ദിവസം വളരെ പ്രയാസപ്പെട്ടാണ് ഞങ്ങൾ തള്ളി നീക്കിയത്. സാന്ദ്ര അന്ന് ക്ലാസില്‍ പോയില്ല. അമ്മായി മനസ്സില്ലാമനസ്സോടെ സ്കൂളിലേക്ക് പോയി.

കാറിൽ ഞാനും ജൂലിയും സാന്ദ്രയും ആശുപത്രിയില്‍ ചെന്നു. അവസാനം ഓപി എടുത്ത് കാത്തിരുന്ന് ഡോക്റ്ററെ കണ്ടു. ആദ്യം കാർഡ് എടുത്തു തന്നെയാണ് ടെസ്റ്റ് ചെയ്തത്.

അതിൽ ഉടനെ രണ്ടു പിങ്ക് വര തെളിഞ്ഞു വന്നു.

ആശുപത്രി എന്ന് നോക്കാതെ ഞാൻ ഉറക്കെ വിളിച്ചു കൂവി പോകുമായിരുന്നു. പക്ഷേ എങ്ങനെയോ ഞാൻ നിയന്ത്രിച്ചു. സന്തോഷത്തില്‍ ജൂലിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എനിക്ക് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല. പെട്ടന്ന് എന്നെയും അറിയാതെ ഞാൻ വിളിച്ചു കൂവി.

“ചേട്ടാ…” ജൂലി പെട്ടന്ന് എന്റെ വായ് പൊത്തി പിടിച്ചു. ലേഡീ ഡോക്ടര്‍ എന്നെ തുറിച്ചു നോക്കിയെങ്കിലും അവസാനം അവർ പുഞ്ചിരിച്ചു.

“തേങ്ക്യൂ ഡോക്ടര്‍..” ജൂലി സന്തോഷത്തോടെ പറഞ്ഞിട്ട് ഡോക്ടര്‍ എഴുതി തന്ന റസിപ്റ്റും വാങ്ങി എന്നെയും വലിച്ചു കൊണ്ട്‌ ജൂലി പുറത്തേക്ക്‌ വന്നു.

ചില നേഴ്സുമാർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

സാന്ദ്ര പെട്ടന്ന് ഓടി വന്നു. അവളുടെ മുഖവും സന്തോഷത്തില്‍ നിറഞ്ഞിരുന്നു.

“ചേട്ടൻ വിളിച്ചു കൂവിയത് ഇവിടെ എല്ലാവരും കേട്ടു…” അവൾ ചിരി അടക്കി. “അപ്പോ ഉറപ്പല്ലേ…?” സാന്ദ്ര തിടുക്കം കൂട്ടി.

“നൂറ് ശതമാനം…” ഞാൻ പിന്നെയും ഉറക്കെ പറഞ്ഞു. എന്നിട്ട് പബ്ലിക് എന്ന ബോധം ഇല്ലാതെ ജൂലിക്ക് കവിളിൽ ഉമ്മ കൊടുത്തു.

പെട്ടന്ന് ജൂലി ചിരിച്ചു കൊണ്ട്‌ എന്റെ മുഖം പിടിച്ചു മാറ്റി. ഞാൻ എന്തോ ഉറക്കെ പറയാൻ തുടങ്ങിയതും പിന്നെയും ജൂലി എന്റെ വായ് പൊത്തി.

നേഴ്സുമാരും രോഗികള്‍ പോലും ചിരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ കളിയാക്കി അല്ല.. എന്റെ ഉത്സാഹവും സന്തോഷം കണ്ടിട്ടാണ് അവരും ചിരിച്ചത്.

“പ്ലീസ് ചേട്ടാ… ഇത് ആശുപത്രിയാണ്…” ചിരി അടക്കാൻ ശ്രമിച്ചു കൊണ്ട്‌ ജൂലി പറഞ്ഞു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *