0%

Chapter Title : മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ 3 [Shan1994]

?" അവളുടെ ശബ്ദത്തിൽ പെട്ടെന്ന് ഒരു ചെറിയ സങ്കടം വന്നുതുടങ്ങി.

ആ രാത്രിയിലെ ആ നിശബ്ദതയിൽ, അവളുടെ ആ ചോദ്യം എന്റെ നെഞ്ചിൽ തൊട്ടു. ഷെറിനെക്കുറിച്ചുള്ള ചിന്തകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും, ആ നിമിഷത്തിൽ എന്റെ അരികിലിരിക്കുന്ന തനുവിന്റെ സാന്നിധ്യം മാത്രമായിരുന്നു എന്റെ ശ്രദ്ധയിൽ.

അവൾ പതുക്കെ എന്റെ തോളിലേക്ക് തല ചാഞ്ഞു. അവളുടെ ആ നിസ്സഹായാവസ്ഥയും എന്നോടുള്ള അടുപ്പവും എനിക്ക് അവളെ തള്ളിമാറാൻ തോന്നിപ്പിച്ചില്ല.

അവൾ പതിയെ എന്നോട് ചോദിച്ചു ടാ നമ്മുക്ക് ട്രൂത് or ഡയർ കളിച്ചാലോ

ട്രൂത് ഓർ ഡയറോ? ഈ പാതിരാത്രിയിൽ ഇതുവേണോടി?" ഞാൻ പുരികം ഉയർത്തി ചോദിച്ചു.

​"പിന്നെ അല്ലാ പിന്നെ! നീ നാളെ രാവിലെ നാടുവിട്ടു പോകുല്ലേ, പോകുന്നതിനു മുൻപ് കുറച്ചു കാര്യങ്ങളൊക്കെ സംസാരിച്ചു തീർക്കണ്ടേ?" അവൾ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

​വേറെ നിവർത്തിയൊന്നുമില്ലായിരുന്നു. ആ പാതിരാത്രിയിലെ മുറിയിലെ നിശബ്ദതയും തനുവിന്റെ സാന്നിധ്യവും ആ ഗെയിമിന് വല്ലാത്തൊരു ചൂട് പകർന്നു.

​"ശരി, സമ്മതിച്ചു! ആദ്യം ആരാ ചോദിക്കുന്നത്?" ഞാൻ ചോദിച്ചു.

​"ഞാൻ തന്നെ തുടങ്ങാം..." അവൾ അല്പം കുസൃതിയോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, "Truth or Dare?"

​"ഡയർ!" ഞാൻ കുറച്ചൊരു വെല്ലുവിളിയോടെ പറഞ്ഞു. പേടിച്ചു പിന്തിരിഞ്ഞാൽ ഇവൾ പിന്നെ ആയുസ്സ് മുഴുവൻ ഊക്കും എന്നറിയാമല്ലോ.

​അവൾക്ക് പെട്ടെന്ന് എന്തോ ആലോചിച്ചു കണ്ട് ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

"ശരി എങ്കിൽ ഡയർ... താഴെ പോയി ഉമ്മയുടെ ജനലിന്റെ ചില്ലിൽ മുട്ടിയിട്ട് 'ഞാൻ ഷെറിനെ പ്രേമിക്കുന്നു' എന്ന് ഉറക്കെ വിളിച്ചു പറയണം!"

​"മൈര്! പാതിരാത്രിയിൽ ഉമ്മയും നാട്ടുകാരും ഉറങ്ങുന്ന സമയത്ത് ഇത് വേണോടി?

💬 Comments

View all comments