Chapter Title : മഴനീർതുള്ളികൾ 7 [Anamika]
പ്രോസസ്സ് ചെയ്തെടുക്കാൻ അന്നത്തെ ബോധം വച്ചു തനിക്കു സാധിച്ചില്ല……
അച്ഛനെവിടെയെന്ന് ചോദിച്ചപ്പോളൊക്കെ ദൂരെയെവിടെയോ ആണെന്ന് ഒഴുക്കൻ മട്ടിൽ പറയും അമ്മ….പിന്നെ നാട്ടുകാർ പറഞ്ഞു കേട്ടിരുന്നു ഉപേക്ഷിച്ചു പോയതാണെന്ന്…അതുകൊണ്ട് തന്നെ അമ്മയോട് അധികമൊന്നും ചോദിച്ചിട്ടില്ല…..
പക്ഷേ മുന്നിൽ നിൽക്കുന്നയാള്…..അയാൾ വന്നിറങ്ങിയ വല്യ കാറ്….സിനിമ നടനെ പോലെയുള്ള രൂപം…..അച്ഛനെന്നു മാത്രം അംഗീകരിക്കാൻ ആയില്ല…
അയാളുടെ സ്നേഹത്തോടെയുള്ള നോട്ടം അസ്വസ്ഥതയാനുള്ളവാക്കിയത്…
അമ്മയെ കൊണ്ടുപോകാൻ വന്നതാണോ എന്ന പേടി മാത്രമായിരുന്നു…..
അത്രയേ ചിന്തിച്ചെടുക്കാൻ അന്ന് കഴിഞ്ഞുള്ളു…..
പേടിച്ചുപേടിച്ചൊരു രാത്രി തുള്ളി പനിച്ചു തനിക്ക്….
പനികൂടി ബോധം മറഞ്ഞിട്ട് രാത്രിയിൽ തന്നെയും എടുത്ത് ഓടുമ്പോൾ വാവിട്ടു കരയുകയായിരുന്നു അമ്മയെന്ന് അരുൺ പറഞ്ഞോരറിവുണ്ട്….അയാൾ ചീത്തയാണെന്നോ അമ്മ പോവല്ലെന്നോ ഒക്കെ താൻ പുലമ്പുന്നുണ്ടായിരുന്നെന്നും……
അതിന് ശേഷം ഇടയ്ക്കൊക്കെ വഴിയിലും മറ്റും ദൂരെ നിൽക്കുന്നയാളെ കണ്ടിട്ടുണ്ട്….ഒരിക്കലും തനിക്കടുത്തേക്ക് വരുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല മുഖം തിരിച്ചു കടന്നുപോകുന്ന താൻ അതിന് അനുവദിച്ചിട്ടില്ലെന്നതാണ് സത്യം….
അമ്മയെ തന്നിൽ നിന്നും പറിച്ചുമാറ്റാൻ വന്നൊരാൾ അതായിരുന്നു തനിക്ക് അയാളെന്ന് പിന്നീട് ചിന്തിക്കുമ്പോൾ തോന്നിയിട്ടുണ്ട്….അതുകൊണ്ട് തന്നെ വെറുപ്പേ കാണിച്ചിട്ടുള്ളു….
പ്ലസ്വണ്ണിന് പഠിക്കുമ്പോളാണ് പിന്നെ അയാൾ വീട്ടിലേക്ക് വരുന്നത്…..
അത് പക്ഷേ രാത്രി ആയിരുന്നില്ല പകൽവെളിച്ചത്തിൽ കോരിച്ചൊരിയുന്ന മഴയുള്ളൊരു തുലാവർഷക്കാലത്ത് പെയ്തൊഴിഞ്ഞ മഴയപ്പാടെ കൊണ്ടയാൾ മുറ്റത്ത് നിന്നു…..
അമ്മ മരിച്ചു പോയെന്ന്….ഇനിയെങ്കിലും കൂടെ വന്നൂടെയെന്ന്….അമ്മയോട് കെഞ്ചുന്നത് കേട്ടു പിന്നെയും…..
ടിവിയിൽ നിന്നും കണ്ണു പറിക്കാതെയിരുന്ന തന്നെ അൽപനേരം നോക്കിയിരുന്നിട്ട് അമ്മയാ വാതിൽ കൊട്ടിയടച്ചു…..കുറച്ച് നേരം കൂടി ആ അടഞ്ഞ വാതിലിനു മുന്നിൽ കാത്തുനിന്നിട്ട് അയാൾ മടങ്ങി…
പുച്ഛമായിരുന്നു തോന്നിയത്….സ്നേഹിച്ച പെണ്ണിനെയും സ്വന്തം കുഞ്ഞിനേയും സംരക്ഷിക്കാൻ കൂടെ ചേർക്കാൻ
💬 Comments
View all comments