0%

Chapter Title : മഴനീർതുള്ളികൾ 7 [Anamika]

Author : Anamika Read All Parts 166.8K

നട്ടെല്ലില്ലാതിരുന്നയാളോട് പരമ പുച്ഛം….ഇന്നും തോരാത്ത അമ്മയുടെ കണ്ണീരിന് കാരണക്കാരൻ ആയതിന് വെറുപ്പും….

അമ്മയുടെ കണ്ണുകളിൽ ഇന്നും ആ സ്നേഹം കാണാറുണ്ട്…..പിന്നീട് ഓരോ വട്ടവും അയാൾ നാട്ടിൽ വരുമ്പോളെല്ലാം വീട്ടിലേക്ക് വന്നിട്ടല്ലെങ്കിലും എങ്ങനെയെങ്കിലും അമ്മയെ കാണാറുണ്ട്….പിറ്റേന്ന് രാവിലെ പതിവിലും വൈകി കരഞ്ഞു ചീർത്ത മുഖവുമായി എഴുന്നേറ്റുവരുന്ന അമ്മയെ കാണുമ്പോൾ കൃത്യമായി അറിയാം അത്…..

ഇനിയുമെത്ര ആവർത്തനങ്ങൾ കാണണം…..

നെഞ്ചിൽ അമർത്തി തിരുമ്മി അവൻ…..

അമ്മു….അവളൊന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ….ഒരു പഞ്ഞിക്കൊട്ടയാണ്..തൊട്ടാവാടി…

അമ്മേടെ മുയൽ കുഞ്ഞുങ്ങളെ പോലെയാണെന്ന് ചിലപ്പോൾ തോന്നും ചിലപ്പോൾ ആട്ടിൻകുഞ്ഞ് പോലെ ചവിട്ടും തൊഴിയും….എന്നാലും അതിനെ പൊതിഞ്ഞു പിടിച്ചു ആ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങിയപ്പോൾ കിട്ടിയ സമാധാനം ഒന്നും തനിക്ക് മറ്റെവിടെയും ഒരിക്കലും കിട്ടിയിട്ടില്ല……പൊട്ടന് ലോട്ടറി അടിച്ചതുപോലെ കിട്ടിയൊരു നിധി….ദൈവം നൂലിൽ കെട്ടി ഉള്ളം കയ്യിലേക്ക് ഇറക്കിത്തന്നത്….ആ ഒരൊറ്റ കാര്യത്തിന് ജീവിതകാലം മൊത്തം കടപ്പാടുണ്ട് ദീപുവിനോട് അവളുടെ വീട്ടിലാണ് പണിയെന്ന് പറയാത്തെ വിളിച്ചുകൊണ്ടുപോയ അരുണിനോടും……

ഒരാഴ്ച എങ്ങനെയൊക്കെയോ ഉന്തിയുരുട്ടി കടന്നുപോയി……

വിരഹത്തിന്റെ ചൂടിൽ വെന്തുരുകി രണ്ടും….

ഒന്ന് കാണാഞ്ഞിട്ട് കണ്ണും തൊടാഞ്ഞിട്ട് മെയ്യും നെഞ്ചോട് ചേർക്കാഞ്ഞിട്ട് മനവും കഴച്ചു തുടങ്ങി…..

രണ്ടിനും പരസ്പരം നല്ല വിശ്വാസം ആയതിനാൽ ഒരു വീഡിയോകോൾ പോലും അന്നത്തേതിന് ശേഷം അവൾ വിളിച്ചിട്ടില്ല…..പ്രായം ഒക്കെ ശെരിയാണ് പക്ഷേ കർമ്മങ്ങൾക്കു ശുദ്ധി നിർബന്ധാ മരുമകളോട് പറഞ്ഞു മനസ്സിലാക്കിക്കൊള്ളൂ എന്ന ആ തിരുമേനിയുടെ കൊള്ളിച്ചുള്ളൊരു സംസാരത്തിനു ശേഷം ഹരിയുടെ നാവൊന്ന് വഴി തിരിയുമ്പോൾ കട്ടാക്കി പഞ്ചായത്ത്‌ കടക്കും അമ്മു…..

അവളുടെ ശരീരത്തോടുള്ള ആക്രാന്തത്തിലുപരി ആ മനസാണ് തന്നെ ഭ്രമിപ്പിക്കുന്നതെന്ന് ആ സ്നേഹവും സാമീപ്യവും ആണ് താൻ

💬 Comments

View all comments